ൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ പാർക്കിൽ പ്രതിഷേധ സമ്മേളനം നടത്തി. യോഗത്തിൽ ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിൽസൻ, തിരുവനന്തപുരം എംപി ശശി തരൂർ, കോവളം എംഎൽഎ എം.വിൻസന്റ്, മുസ്ലിം ലീഗ് നേതാവ് ബീമാപള്ളി റഷീദ്, ആം ആദ്മി പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ ഡോ. സെലിൻ ഫിലിപ്,സജു മോഹൻ, ആം ആദ്മി പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ എ , ആം ആദ്മി പാർട്ടി സംസ്ഥാന സെക്രട്ടറി നവീൻജി നാദമണി, എസ് വി എസ് സംസ്ഥാന പ്രസിഡന്റ് ശശികുമാർ പാലക്കളം, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഷാജു കരിച്ചാറ എന്നിവർ പ്രസംഗിച്ചു.

പ്രതിഷേധ സമ്മേളനത്തിൽ ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിൽസൻ അധ്യക്ഷ്യം വഹിച്ചു. എല്ലാ ഏകാധിപതികൾക്കും സംഭവിച്ചിട്ടുള്ള വിധിയാണ് നരേന്ദ്ര മോദിയെ കാത്തിരിക്കുന്നത് എന്ന് വിനോദ് മാത്യു വിൽസൺ പറഞ്ഞു.

തിരുവനന്തപുരം എംപി ശശി തരൂർ മുഖ്യ പ്രഭാഷണം നടത്തി. ഒന്നിച്ചു നിന്നില്ലെങ്കിൽ വിഭജിച്ച് വേട്ടയാടുന്ന ശൈലിയാണ് നരേന്ദ്ര മോദി ഗവർമെന്റ് സ്വീകരിക്കുന്നത് എന്നും, പ്രതിപക്ഷ കക്ഷികൾ ഐക്യത്തോടെ പ്രതിരോധിക്കണം എന്നും അദ്ദേഹം പറഞ്ഞു.

ആം ആദ്മി പാർട്ടി കേരള സംസ്ഥാന കമ്മിറ്റിയുടെ ലോകസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നോ വോട്ട് ടു ബിജെപി ക്യാമ്പയിന്റെ ലോഗോ പ്രകാശനവും നടന്നു.

പ്രതിഷേധ യോഗത്തേ തുടർന്ന് ആം ആദ്മി പാർട്ടി പ്രവർത്തകർ തിരുവനന്തപുരം ബിജെപി ആസ്ഥാനത്തേക്ക് മാർച്ച് നടത്തിൽ. മാർച്ചിനു നേരെ ബിജെപി പ്രവർത്തകരുടെ ആക്രമണത്തേത്തുടർന്ന് സംഘർഷമുണ്ടയപ്പോൾ പൊലീസ് ലാത്തി വീശി. തുടർന്ന് ആം ആദ്മി പാർട്ടി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.