- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഞ്ച് സെന്ററുകളിൽ ബോക്സിങ് പരിശീലനവുമായി സ്പോർട്സ് കേരള ഫൗണ്ടേഷൻ
കണ്ണൂർ: പരിപോഷിപ്പിക്കാൻ പഞ്ച് സെന്ററുകളിൽ ബോക്‌സിങ് പരിശീലനം സംഘടിപ്പിക്കുന്നു. സമ്മർ ക്യാമ്പിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ ചിറക്കൽ രാജാസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ സ്പോർട്സ് കേരള ഫൗണ്ടേഷനാണ് ക്യാമ്പ് നടപ്പിലാക്കുന്നത്. ഏപ്രിൽ 4 മുതൽ മെയ് 31 വരെയാണ് ക്യാമ്പ്.
സംസ്ഥാന സർക്കാർ കായിക യുവജന കാര്യാലയം വഴി നടപ്പിലാക്കുന്ന ഗ്രാസ്റൂട്ട് ലെവൽ ബോക്സിങ് പരിശീലന പദ്ധതിയാണ് പഞ്ച്. രാജ്യാന്തര നിലവാരത്തിലുള്ള പരിശീലനങ്ങൾ നൽകി സംസ്ഥാനത്ത് ബോക്സിങ് പ്രോത്സാഹിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
തിരഞ്ഞെടുത്ത സ്‌കൂളുകളിൽ ആധുനിക സൗകര്യങ്ങളോടു കൂടിയാണ് പഞ്ച് സെന്ററുകൾ പ്രവർത്തിക്കുന്നത്. നിലവിൽ കൊല്ലം, കോട്ടയം, കോഴിക്കോട്, കോഴിക്കോട് എന്നീ അഞ്ച് ജില്ലകളിലാണ് പഞ്ച് സെന്ററുകളുള്ളത്.
Next Story