- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുരിയച്ചിറ സെന്റ് ജോസഫ് ദേവാലയത്തിൽ ലൈവ് കുരിശിന്റെ വഴി നടന്നു
തൃശൂർ അതിരൂപതയിലെ കുരിയച്ചിറ സെന്റ് ജോസഫ് ദേവാലയത്തിൽ ദുഃഖവെള്ളിയാഴ്ച വൈകിട്ട് 4.30 ന് ക്രിസ്തുവിന്റെ പീഡാനുഭവങ്ങളെ അനുസ്മരിച്ചു കുരിശിന്റെ വഴി നടത്തി.ലൈവ് ആയിട്ടാണ് കുരിശിന്റെ വഴി ആവിഷ്‌ക്കരിച്ചത്.ഇടവക വികാരി റവ. ഫാ.തോമസ് വടക്കൂട്ട്,അസി.വികാരി ഫാ.ജോമോൻ താണിക്കൽ എന്നിവരുടെ നേതൃത്വത്തിൽ പീഡാനുഭവ ദൃശ്യാവിഷ്‌കാരം നടത്തിയത് കത്തോലിക്കാ കോൺഗ്രസ്സിന്റെ കുരിയച്ചിറ യൂണിറ്റാണ്.
ക്രിസ്തുവും, മാതാവും, ശിമയോനും, ഭക്തസ്ത്രീകളും, പടയാളികളും ലൈവ് ആയി വരുന്ന ഭക്തിസാന്ദ്രമായ പരിഹാരപ്രദക്ഷിണം വ്യത്യസ്തമായ ദൃശ്യാവിഷ്‌കാരമാണ് നൽകിയത്. യേശുവിന്റെ പീഡാനുഭവത്തിലെ ശ്രദ്ധേയമായ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ധ്യാനവും പ്രാർത്ഥനകളും അടങ്ങിയ ഈ കുരിശിന്റെ വഴിയിൽ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കുകൊണ്ടത്.
യേശു മരണത്തിനു വിധിക്കപ്പെടുന്നത് മുതൽ കുരിശിൽ മരിക്കുന്നത് വരെയുള്ള മുഹൂർത്തങ്ങളായ ഈ കുരിശിന്റെ വഴി ബൈബിളിലേയും ക്രിസ്തീയപാരമ്പര്യത്തിലേയും പീഡാനുവഭചരിത്രത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.