- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെർമോ പെൻപോൾ എംപ്ലോയീസ് സംഘ് രാജീവ് ചന്ദ്രശേഖറിന് സ്വീകരണം നൽകി
തിരുവനന്തപുരം: വേളി തെർമൊ പെൻപോൾ എംപ്ലോയീസ് സംഘ് ജീവനക്കാരുടെ സ്‌നേഹാദരം ഏറ്റുവാങ്ങി എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. വേളി ബി.എം.എസിന്റെ ടെർമൊ പെൻപോൾ എംപ്ലോയിസ് സംഘിന്റെ സ്‌നേഹകൂട്ടായ്മയിലാണ് ജീവനക്കാർ സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകിയത്. തിരുവനന്തപുരം ജില്ലയുടെ വികസനമാണ് തന്റെ ലക്ഷ്യമെന്നും 15 വർഷമായി ജില്ലയിലെ വികസന മുരടിപ്പ് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
"പത്തു വർഷം കേന്ദ്രത്തിൽ യുപിഎ സർക്കാരിനും എട്ടു വർഷം കേരളത്തിൽ ഇടതുപക്ഷത്തിനും ജനങ്ങൾ അവസരം നൽകിയെങ്കിലും എവിടേക്കാണ് രാജ്യത്തിന്റെ സാമ്പത്തിക നില ഇവർ കൊണ്ടെത്തിച്ചത്. ഇപ്പോൾ രാജ്യം ആഗോള തലത്തിൽ സാമ്പത്തിക നിലയിൽ അഞ്ചാം സ്ഥാനത്താണ്. ഇത് മോദി സർക്കാരിന്റെ വികസനകുതിപ്പിന് ഉദാരഹരണമാണ്. അഞ്ചു വർഷമാണ് ഞാൻ ജനങ്ങളോട് ചോദിക്കുന്നത്. ഈ അഞ്ചു വർഷത്തിൽ നടപ്പിലാക്കാൻ പോകുന്ന വികസന പദ്ധതികളുടെ മാർഗരേഖ തയാറാക്കും. എന്താണ് നടപ്പിലാക്കേണ്ടതെന്ന് ജനങ്ങൾക്ക് നിർദേശിക്കാ," അദ്ദേഹം പറഞ്ഞു.
സംഘടന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഗോപകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ടെർമൊ പെൻ പോളിൽ നിന്ന് 34 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച ടെക്‌നീഷ്യൻ രാധാമണിക്ക് ജീവനക്കാർ ഉപഹാരം നൽകി. എംപ്ലോയിസ് സംഘിൽ ചേർന്ന പുതിയ അംഗങ്ങളെ രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചു. ജനറൽ സെകട്ടറി പി.ജി. അനിൽ, വൈസ് പ്രസിഡന്റ് ഉദയൻ, രാജേശ്വരി, ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഈസ്റ്റർ ദിന പുണ്യം തേടി രാജീവ് ചന്ദ്രശേഖർ പള്ളികൾ സന്ദർശിച്ചു
തിരുവനന്തപുരം: പ്രത്യാശയുടെ സന്ദേശം പകർന്ന് ഉയിർപ്പിന്റെ ഓർമ്മ പുതുക്കി പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ നടന്ന പാതിര കുർബാനയിൽ എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പങ്കെടുത്തു. ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റൊ ഉയിർപ്പ് ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. കുർബാനയിൽ പങ്കെടുത്ത വിശ്വാസികളെ സ്ഥാനാർത്ഥി നേരിൽ കണ്ടു. പുലർച്ചെ പാളയം സെന്റ് ജോൺസ് ഓർത്തഡോക്‌സ് കത്തീഡ്രലിലെ കുർബാനയിലും നേമം ഡി.എസ്‌ഐ പള്ളിയിലെ ഞായറാഴ്‌ച്ച കുർബാനയിലും പങ്കെടുത്ത സ്ഥാനാർത്ഥി വിശ്വാസികളുടെ സ്‌നേഹാശീർവാദം വാങ്ങി. വിശ്വാസികളുമായി നേരിട്ട് സംസാരിച്ച രാജീവ് അവർക്ക് ഈസ്റ്റർ ദിന ആശംസകളും നേർന്നു. ഈ ആഘോഷ വേളയിൽ തിരുവനന്തപുരത്തിന്റെ സമഗ്രപുരോഗതിക്കായി എല്ലാവർക്കും ഒന്നിച്ചു നിൽക്കാമെന്നും അദ്ദേഹം പറഞ്ഞു.
ചുമട്ടുതൊഴിലാളി സംഘം ജില്ലാ സമ്മേളനത്തിൽ രാജീവ് ചന്ദ്രശഖറിന് സ്വീകരണം
തിരുവനന്തപുരം: കരമന ബിഎംഎസ് ചുമട്ടുതൊഴിലാളി സംഘം ജില്ലാ സമ്മേളനത്തിൽ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന് സ്വീകരണം നൽകി. കഴിഞ്ഞ 15 വർഷമായി തിരുവനന്തപുരത്തെ സാധാരണക്കാരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് കഴിഞ്ഞിട്ടില്ലെന്നും ഇതിനൊരു മാറ്റം അനിവാര്യമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കഴിഞ്ഞ 26 ദിവസത്തെ മണ്ഡല പര്യടനത്തിൽ തിരുവനന്തപുരം വികസനത്തിൽ എത്ര പിന്നോട്ടാണെന്ന് വ്യക്തമായി. അതു കൊണ്ടു തന്നെ ഇത് തനിക്കൊരു മത്സരമല്ല മറിച്ച് ഒരു നിയോഗമാണെന്നും അദ്ദേഹം പറഞ്ഞു. ആറ്റിങ്ങൽ എൻഡിഎ സ്ഥാനാർത്ഥി വി മുരളീധരനും സമ്മേളനത്തിൽ പങ്കെടുത്തു.
ചടങ്ങിൽ ചുമട്ടുതൊഴിലാളി യൂനിയൻ വെൺപാലവട്ടം യൂണിറ്റിലെ തൊഴിലാളിയായി രാജേഷിന്റെ മകൾ ആദിത്യ എസ് രാജേഷിനെ എംബിബിഎസിന് പ്രവേശനം ലഭിച്ചതിൽ രാജീവ് ചന്ദ്രശേഖർ ആദരിച്ചു. കളഞ്ഞുകിട്ടിയ പണം ഉടമയെ കണ്ടെത്തി കൈമാറിയ ലുലു ഗ്രൂപ്പിലെ ചുമട്ടുതൊഴിലാളി സന്തോഷിനേയും ആദരിച്ചു. ചുമട്ടുതൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ബിനീഷ് ബോയ്, തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ജയകുമാർ, ഇ. വി. ആനന്ദ്, ടി രാഗേഷ് എന്നിവർ പങ്കെടുത്തു.