തൃപ്പൂണിത്തുറ: പൊതുവിദ്യാഭ്യാസ മേഖലയെ പൂർണ്ണമായും തകർക്കുന്ന ദേശീയ വിദ്യാഭ്യാസ നയം 2020 തള്ളിക്കളയുക, കേന്ദ്രബജറ്റിന്റെ 10% വും സംസ്ഥാന ബജറ്റിന്റെ 30% വും വിദ്യാഭ്യാസത്തിന് വേണ്ടി അനുവദിക്കുക,ശാസ്ത്രീയ മതേതര ജനാധിപത്യ വിദ്യാഭ്യാസം ഏവർക്കും സൗജന്യമായി ഉറപ്പാക്കുക,വനിതകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പാക്കുക.

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനം തടയുക തുടങ്ങിയ 13 ഡിമാന്റുകളാണ് സ്റ്റുഡന്റ്‌സ് മാനിഫെസ്റ്റയിൽ ഉന്നയിച്ചിരിക്കുന്നത്.വിദ്യാർത്ഥികൾ ഉയർത്തുന്ന തികച്ചും ന്യായമായ ഡിമാൻഡുകൾ എല്ലാ സ്ഥാനാർത്ഥികളുംഗൗരവമായി പരിഗണിക്കണമെന്നും ഉചിതമായ നടപടികൾ കൈക്കൊള്ളണമെന്നും മാനിഫെസ്റ്റോ പ്രകാശനം ചെയ്തുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലെ 20 മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികൾക്ക് സ്റ്റുഡൻസ് മാനിഫെസ്റ്റോ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. എഐഡിഎസ്ഒ സംസ്ഥാന ഓഫീസ് സെക്രട്ടറിനിലീന മോഹൻകുമാർ,ജില്ലാ സെക്രട്ടറി നിള എം.,ജില്ലാ കമ്മിറ്റി അംഗങ്ങളായ അശ്വതി സി അശോക്, കൃഷ്ണ. എസ്, നിരുപമ പത്മകുമാർ എന്നിവർ പ്രകാശനചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു