പൊടിമറ്റം: പൊടിമറ്റം സെന്റ് മേരിസ് പള്ളിയുടെ നിർമ്മാണമാരംഭിക്കുന്ന പുതിയ കുരിശടിയുടെ അടിസ്ഥാനശില ആശിർവാദം ഏപ്രിൽ 14 ഞായറാഴ്ച രാവിലെ 10:30 ന് സെന്റ് മേരീസ് പള്ളി അങ്കണത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവഹിക്കും

ചടങ്ങിൽ വികാരി ഫാ: മാർട്ടിൻ വെള്ളിയാംകുളം അധ്യക്ഷത വഹിക്കും. സി.എം.സി. പ്രൊവിൻഷ്യൽ സി. എലിസബത്ത് സാലി സി എം സി, സിബിസിഐ ലൈയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ. വി സി. സെബാസ്റ്റ്യൻ എന്നിവർ സംസാരിക്കും.

അസി. വികാരി ഫാ.സിൽവാനോസ് വടക്കേമംഗലം കൈക്കാരന്മാരായ റെജി കിഴക്കേത്തലയ്ക്കൽ, സാജു പടന്നമാക്കൽ, രാജു വെട്ടിക്കൽ, പാരീഷ് കൗൺസിൽ സെക്രട്ടറി വർഗീസ് രണ്ടുപ്ലാക്കൽ, പാരീഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകും.

പൊടിമറ്റം-ആനക്കല്ല് റോഡിൽ സിഎംസി പ്രൊവിൻഷ്യൽ ഹൗസിന് സമീപം സിഎംസി സഭാസമൂഹം നൽകിയ സ്ഥലത്താണ് ഇടവകയുടെ പുതിയ കുരിശടി നിർമ്മിക്കുന്നത്.