തൃപ്പൂണിത്തുറ :പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നിൽ ജനങ്ങൾ അഭിമുഖീകരിക്കുന്ന രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങൾ ലളിതമായി ചർച്ച ചെയ്യുന്ന ജനശത്രു എന്ന തെരുവ് നാടകം എ ഐ ഡി വൈ ഒ വോളന്റിയേഴ്‌സ് തൃപ്പൂണിത്തുറ ബസ് സ്റ്റാൻഡിൽ അവതരിപ്പിച്ചു.

രൂക്ഷമാകുന്ന തൊഴിലില്ലായ്മ, പാചകവാതകത്തിന്റെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെയും ഭീമമായ വിലക്കയറ്റം ജി എസ് റ്റി നികുതി കൊള്ള , പണിയെടുക്കുന്നവന്റെ കൂലി കുറയുമ്പോൾ സമ്പന്നന്മാരുടെ ലാഭം കുന്നുകൂടുന്നത്, ഇലക്ട്രൽ ബോണ്ടിന്റെ രാഷ്ട്രീയം പൊതുസമ്പത്ത് വിറ്റുലയ്ക്കൽ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനം, വർഗീയ,തെരഞ്ഞെടുപ്പ് രംഗത്ത് ജനങ്ങളെ കബളിപ്പിക്കുന്നകപട വാഗ്ദാനങ്ങൾ, ജനപക്ഷത്തുനിന്നുള്ളരാഷ്ട്രീയ നിലപാട് തുടങ്ങി നിരവധി സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളാണ് 20 മിനിറ്റ് നീണ്ടുനിൽക്കുന്ന തെരുവ് നാടകത്തിലൂടെ അവതരിപ്പിക്കുന്നത്.എ ഐ ഡി വൈ ഒസംസ്ഥാന വ്യാപകമായി നടത്തുന്ന കലാജാഥയുടെ ഭാഗമായിട്ടാണ് തെരുവുനാടകം അവതരിപ്പിച്ചത്.

എറണാകുളം പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി ബ്രഹ്‌മകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടാണ് കലാജാഥ എത്തിയത്.സോഷ്യൽ മീഡിയ ഇൻഫ്‌ളുവെൻസറും എ ഐ ഡി വൈ ഒ സംസ്ഥാന കമ്മിറ്റി അംഗവുമായ നന്ദഗോപൻ വെള്ളത്താടിയുടെ നേതൃത്വത്തിലാണ് തെരുവുനാടകാവതരണം നടന്നത്.സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്റും കലാജാഥ സംവിധായകനുമായ ഇ.വി.പ്രകാശ്,സെക്രട്ടറി പി കെ പ്രഭാഷ് തുടങ്ങിയവർ ജാഥയോടൊപ്പം സഞ്ചരിക്കുന്നുണ്ട്. തെരുവുനാടകം കണ്ട്
പിന്തുണ പ്രഖ്യാപിക്കുന്ന
നിരവധി സാധാരണക്കാരെ
എല്ലാ സ്ഥലങ്ങളിലും കാണുവാൻ കഴിഞ്ഞതായി പാർട്ടി ജില്ലാ സെക്രട്ടറി എൻ.ആർ.മോഹൻകുമാർ അഭിപ്രായപ്പെട്ടു.
വാർത്ത നൽകുന്നത്
റെജീന അസീസ്
ജില്ലാ പ്രസിഡന്റ്
എ ഐ ഡി വൈ ഒ