കോന്നി : ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജെയിംസ് കൂടലിന് ജന്മനാടിന്റെ ആദരവ്. കോൺഗ്രസ് കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് അദ്ദേഹം നാട്ടിലെത്തിയത്.

പ്രവാസിവോട്ടുകൾ തിരഞ്ഞെടുപ്പിലെ നിർണായകഘടകമാണെന്നും പ്രവാസികളെ മറന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരായി ജനം തിരഞ്ഞെടുപ്പിൽ വിധി എഴുതുമെന്നും ജെയിംസ് കൂടൽ പറഞ്ഞു. ഒഐസിസി പ്രവർത്തകർ പ്രാദേശികതലത്തിൽ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള സജീവ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. വീട്ടുമുറ്റങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രചരണ പരിപാടികൾക്ക് പ്രാധാന്യം നൽകണം. കേരളത്തിലെ എല്ലാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചും ഒഐസിസിയുടെ സജീവ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. ജന്മനാടിന്റെ ആദരവ് വലിയ പ്രച്ഛോദനമാണെന്നും ജെയിംസ് കൂടൽ പറഞ്ഞു.

പത്തനംതിട്ട ജില്ലയിലെ കോൺഗ്രസിന് കിട്ടിയ അംഗീകാരമാണ് ജെയിംസ് കൂടലിന്റെ സ്ഥാനമെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. കലഞ്ഞൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റായി പ്രവർത്തിക്കുന്ന കാലം മുതൽ ജെയിംസ് കൂടലുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നുവെന്നും ഒഐസിസി നടത്തി വരുന്ന പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും പ്രഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.

പത്തനംതിട്ട പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ വിജയത്തിനായി ജെയിംസ് കൂടലിന്റെ ഭവനത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. ജെയിംസ് കൂടലിന്റെ നേതൃത്വത്തിൽ 20 മണ്ഡലങ്ങളിലും വരും ദിവസങ്ങളിൽ പ്രചരണ പരിപാടികൾ സംഘടിപ്പിക്കും.

കെപിസിസി വക്താവ് അനിൽ ബോസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ആനി സാബു അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ, ഡിസിസി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ, കോന്നി നിയോജക മണ്ഡലം പ്രസിഡന്റ് എസ്. സന്തോഷ് കുമാർ, തണ്ണിത്തോട് ബ്ലോക്ക് പ്രസിഡന്റ് ദേവകുമാർ കോന്നി, കോന്നി ബ്ലോക്ക് പ്രസിഡന്റ് ദീനാമ്മ റോയി, ഡിസിസി സെക്രട്ടറി സാമുവൽ കിഴക്കുപുറം, എലിസബത്ത് അബു, മണ്ഡലം പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ, കോന്നി തിരഞ്ഞടുപ്പ് കോ ഓഡിനേറ്റർ റോജി ഏബ്രഹാം, സെക്രട്ടറി ഐവാൻ, വിവിധ ഘടകകക്ഷി നേതാക്കളായ രവിപിള്ള, കേരള കോൺഗ്രസ് ജോസഫ് വിഭാഗം മണ്ഡലം പ്രസിന്റ് രാജൻ പി ഡാനിയേൽ, ജില്ലാ പഞ്ചായത്ത് അംഗം അജോമോൻ, യൂത്ത് കോൺഗ്രസ് നേതാവ് റല്ലു പി. രാജു, കോന്നി മണ്ഡലം മഹിളാ കോൺഗ്രസ് പ്രസിഡന്റ് പ്രിയ എസ്. തമ്പി, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സൗദ റഹി, വാർഡ് പ്രസിഡന്റ് കെ. വി. രാജു, വിവിധ ജനപ്രതിനിധികൾ, ഘടകക്ഷി നേതാക്കൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.