- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെൽഫയർ പാർട്ടിയുടെ അംബേദ്കർ ജന്മദിന സമ്മേളനം തൃപ്രയാറിൽ
തിരുവനന്തപുരം: ഭരണഘടന സമ്പൂർണ്ണമായി ഇല്ലാതാക്കപ്പെടുന്ന സമകാലിക സാഹചര്യത്തിൽ ഭരണഘടനാ ശിൽപ്പിയും സാമൂഹിക നവോത്ഥാന നായകനുമായ ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനത്തോടനുബന്ധിച്ച് വെൽഫയർ പാർട്ടി സംസ്ഥാന കമ്മിറ്റി തൃശ്ശൂരിലെ തൃപ്രയാറിൽ ഭരണഘടന സംരക്ഷണ സദസ്സ് സംഘടിപ്പിക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി മിർസാദ് റഹ്മാൻ പറഞ്ഞു. തൃപ്രയാർ വ്യാപാര ഭവൻ ഹാളിൽ ഏപ്രിൽ 15 ന് വൈകുന്നേരം 4 മണിക്ക് നടക്കുന്ന പരിപാടിയിൽ രാഷ്ട്രീയ, സാമൂഹിക മേഖലയിലെ പ്രമുഖരായ നേതാക്കൾ പങ്കെടുക്കും.
രാജ്യത്തിന്റെ ഭാവിയെ നിർണ്ണയിക്കുന്ന പൊതുതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഘട്ടത്തിൽ ജനങ്ങൾ തങ്ങളുടെ സമ്മതിദാനാവകാശം, ഭരണഘടന മൂല്യങ്ങളുടെ വീണ്ടെടുപ്പിനായി പ്രയോജനപ്പെടുത്തണമെന്ന ആഹ്വാനം കൂടിയായാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Next Story