പൊടിമറ്റം: കത്തോലിക്ക ഇടവകകളിലെ വിശ്വാസി സമൂഹത്തിന്റെ ഒരുമയും കൂട്ടായ പ്രവർത്തനങ്ങളും സഭയുടെ വളർച്ചയിൽ കൂടുതൽ കരുത്തും ആത്മീയ ഉണർവ്വുമേകുമെന്ന് സീറോ മലബാർ സഭ മുൻ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി.

പൊടിമറ്റം സെന്റ് മേരിസ് പള്ളിയുടെ നിർമ്മാണമാരംഭിക്കുന്ന കുരിശടിയുടെ അടിസ്ഥാനശില ആശിർവ്വാദം കർദ്ദിനാൾ ആലഞ്ചേരി നിർവഹിച്ചു.

പൊടിമറ്റം-ആനക്കല്ല് റോഡിൽ സിഎംസി പ്രൊവിഷ്യൽ ഹൗസിന് സമീപമാണ് ഇടവകയുടെ പുതിയ കുരിശടി.

സെന്റ് മേരീസ് പള്ളി അങ്കണത്തിൽ നടന്ന ചടങ്ങിൽ വികാരി ഫാ. മാർട്ടിൻ വെള്ളിയാംകുളം അധ്യക്ഷത വഹിച്ചു. സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ. വിസി സെബാസ്റ്റ്യൻ, ജോർജ്ജുകുട്ടി ആഗസ്തി എന്നിവർ സംസാരിച്ചു.

അസി. വികാരി ഫാ. സിൽവാനോസ് വടക്കേമംഗലം, കൈക്കാരന്മാരായ റെജി കിഴക്കേത്തലയ്ക്കൽ, സാജു പടന്നമാക്കൽ, രാജു വെട്ടിക്കൽ, പാരീഷ് കൗൺസിൽ സെക്രട്ടറി വർഗീസ് രണ്ടുപ്ലാക്കൽ, പാരീഷ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി,