- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാങ്കേതിക വിദ്യാഭ്യാസമേഖലയിൽ രാജ്യാന്തര തൊഴിലവസര കോഴ്സുകൾ ആരംഭിക്കും: കാത്തലിക് എഞ്ചിനിയറിങ് കോളജ് അസോസിയേഷൻ
കൊച്ചി: ആധുനുക കാലഘട്ടത്തിലെ സാങ്കേതിക മാറ്റങ്ങൾക്കനുസരിച്ച് രാജ്യാന്തരതലത്തിൽ കൂടുതൽ തൊഴിലവസരങ്ങൾ സാധ്യമാകുന്ന പുതിയ കോഴ്സുകൾ എ.ഐ.സി.റ്റി.ഇ. മാനദണ്ഡങ്ങളനുസരിച്ച് ആരംഭിക്കുമെന്ന് കേരള കാത്തലിക് എഞ്ചിനിയറിങ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷൻ.
കൊച്ചി കാക്കനാട് രാജഗിരി സ്‌കൂൾ ഓഫ് എഞ്ചിനിയറിങ് ആൻഡ് ടെക്നോളജിയിൽ പ്രസിഡന്റ് റവ.ഡോ.മാത്യു പായിക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അസോസിയേഷൻ സമ്മേളനം വിവിധങ്ങളായ നൂതന വിദ്യാഭ്യാസ പദ്ധതികൾക്ക് രൂപം കൊടുത്തു. രാജ്യാന്തര പ്രശസ്തമായ വിവിധ യൂണിവേഴ്സിറ്റികളുമായി സഹകരിച്ചുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, ലോകനിലവാരമുള്ള വ്യവസായ സ്ഥാപനങ്ങളുമായി അസോസിയേഷനിലെ അംഗകോളജുകളെ അദ്ധ്യാപന തൊഴിലവസര തലങ്ങളിൽ ബന്ധപ്പെടുത്തിയുള്ള പദ്ധതികൾ, സമർത്ഥരായ എഞ്ചിനിയറിങ് വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പുകൾ, എഞ്ചിനീയറിങ് കോളജുകളോടനുബന്ധിച്ച് കൂടുതൽ സ്റ്റാർട്ടപ്പുകൾ എന്നിവ ഈ വർഷത്തെ പ്രവർത്തനപരിപാടികളിൽപ്പെടും. മികവുറ്റ അക്കാദമിക് പ്രവർത്തന നിലവാരത്തിലൂടെ നാക്, എ.ബി.എ. അക്രഡിറ്റേഷനും സ്വയംഭരണവും നേടിയ അസോസിയേഷനിലെ വിവിധ കോളജുകളെ സമ്മേളനം അഭിനന്ദിച്ചു.
സെക്രട്ടറി റവ.ഡോ.ജോസ് കുറിയേടത്ത് സി.എം.ഐ. മുഖ്യപ്രഭാഷണവും എക്‌സിക്യൂട്ടീവ് സെക്രട്ടറി ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ വിഷയാവതരണവും നടത്തി.
വൈസ്പ്രസിഡന്റ് ഫാ.ജോൺ വർഗീസ്, ട്രഷറർ ഫാ.റോയി വടക്കൻ, മോൺസിഞ്ഞോർ തോമസ് കാക്കശ്ശേരി, റവ.ഡോ.ജോസ് കണ്ണമ്പുഴ, ഫാ.ജെയിംസ് ചെല്ലങ്കോട്ട്, ഫാ.പോൾ പറത്താഴ, ഫാ.ജോൺ പാലിയക്കര സിഎംഐ, ഫാ.എ.ആർ.ജോൺ, ഫാ.ജസ്റ്റിൻ ആലങ്കൽ സിഎംഐ, എന്നിവർ പ്രസംഗിച്ചു.