ഏറ്റുമാനൂർ: ഏറ്റുമാനൂർ ശക്തിനഗർ റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളായി ദിനേശ് ആർ ഷേണായി (പ്രസിഡന്റ്), ബി. സുനിൽകുമാർ (സെക്രട്ടറി), എൻ.വിജയകുമാർ (ട്രഷറർ), രാജു സിറിയക്, ജി.മാധവൻകുട്ടിനായർ (വൈസ് പ്രസിഡന്റ്), റ്റി.ജി.രാമചന്ദ്രൻ നായർ, ബി.അരുൺകുമാർ (ജോയിന്റ് സെക്രട്ടറി), ഡോ.ടി.യു.സുകുമാരൻ, എം.എസ്.അപ്പുക്കുട്ടൻ നായർ, ഇ.പി.സലിം, എ.വി.പ്രദീപ്കുമാർ, ജി.വിനോദ്കുമാർ, എസ്.ദിലീപ്കുമാർ, എസ്.പത്മകുമാർ, ജി.ശ്രീകുമാർ (എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു. രക്ഷാധികാരിയായി എം.എസ്.മോഹൻദാസ്, നിയമോപദേഷ്ടാവായി അഡ്വ.സി.എൽ.ജോസഫ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

വനിതാ വിഭാഗമായ "സ്ത്രീശക്തി"യുടെ ഭാരവാഹികളായി അമ്മിണി സുശീലൻ നായർ (കൺവീനർ), ഗീതാ അരുൺകുമാർ, സുപ്രിയ ശ്രീകുമാർ (ജോ.കൺവീനർ), ശ്രീകല രാജു, ബീനാ രാമചന്ദ്രൻ, ആശാ ബി.നായർ, പത്മിനി വിജയ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
എം.എസ്.മോഹൻദാസിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ 80 വയസ് പിന്നിട്ട മുതിർന്ന വോട്ടർമാരായ കെ.പി.ചന്ദ്രൻകുട്ടി, പി.ശങ്കരൻ എന്നിവരെ യഥാക്രമം ഡോ.കെ.പി.ശശിധരനും ഡോ.ടി.യു.സുകുമാരനും പൊന്നാട അണിയിച്ച് ആദരിച്ചു. കൃഷ്ണൻകുട്ടി കുറുപ്പ്, പി.എം.നാരായണൻ, വി.കെ.തമ്പി, എം.കെ.ഗോപാലകൃഷ്ണൻ, കെ.ആർ.റാണിമോൾ എന്നിവർ സംസാരിച്ചു.