ഹിന്ദുത്വ ശക്തികളിൽനിന്ന് ഇന്ത്യയെ വീണ്ടെടുക്കണമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീർ പി. മുജീബുറഹ്മാൻ. ശാന്തപുരം അൽജാമിഅയിൽ സംഘടിപ്പിച്ച യൂണിറ്റ് ഭാരവാഹികളുടെ ദ്വിദിന സംസ്ഥാന സംഗമം 'ഡിവൈസ് 24'ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. . കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷം മലിനപ്പെടുത്താനുള്ള സംഘ്പരിവാറിന്റ ശ്രമങ്ങളെ ജാഗ്രതയോടെ പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അസി. അമീർ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, ശൂറ അംഗം എൻ.എം. അബ്ദുർഹ്മാൻ, ഡോ നഹാസ് മാള, സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട്, സെക്രട്ടറിമാരായ ടി.പി. സ്വലിഹ്, ഷാഹിൻ സി.എസ്, നിഷാദ് കുന്നക്കാവ്, തൻസീർ ലത്വീഫ്, ഒ.കെ. ഫാരിസ്, ശബീർ കൊടുവള്ളി, അൻവർ സലാഹുദ്ധീൻ, ടി. ഇസ്മാഈൽ, മലപ്പുറം ജില്ലാ സെക്രട്ടറി അജ്മൽ കെ എൻ, അജ്മൽ കാരക്കുന്ന്, അമീൻ കാരക്കുന്ന്, വാഹിദ് കോടൂർ എന്നിവർ സംസാരിച്ചു.