- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനസ്സിലെ നന്മകളെ വളർത്തുന്ന വിദ്യാഭ്യാസമാണ് നമുക്കു വേണ്ടത് എന്ന് ഡോ.വി.പി.ജോയ്
കൊളീജിയേറ്റ് എഡ്യൂക്കേഷന് മുൻ ഡപ്യൂട്ടി ഡയറക്ടറായിരുന്ന പ്രൊഫ.ഹിൽഡാ ജോസഫിനെക്കുറിച്ചുള്ള 'സമന്വിത' എന്ന ഹിന്ദി അഭിനന്ദനഗ്രന്ഥം പ്രകാശനം ചെയ്യുകയായിരുന്ന മുൻ ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ്.
കേരളത്തിലെ വിവിധ കോളജുകളിൽ ഹിന്ദി അദ്ധ്യാപികയായും പ്രിന്‌സിപ്പലായും സേവനമനുഷ്ഠിച്ചിട്ടുള്ള ഹില്ഡ ടീച്ചറോടുള്ള ശിഷ്യഗണങ്ങളുടെയും സഹ പ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും സ്‌നേഹാദരങ്ങളുടെ പ്രതിഫലനമാണ് ഇങ്ങനെയൊരു പുസ്തകമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിലോമചിന്താഗതികള് വളരുന്ന കേരളസമൂഹത്തില് ഹില്ഡ ടീച്ചറെപ്പോലുള്ള നന്മയുടെ മൂർത്തികളായി അദ്ധ്യാപകർ മാറേണ്ടതിന്റെയും അതിലൂടെ സകാരാത്മകമായ ചിന്താഗതിയുള്ള ഒരു സമൂഹത്തെ കെട്ടിപ്പടുക്കേണ്ടതിന്റെയും ആവശ്യകത വി.പി.ജോയ് ഊന്നിപ്പറഞ്ഞു.
ഹില്ഡ ടീച്ചറെപ്പോലെ പല തലമുറകളെ ഹിന്ദി പഠിപ്പിക്കുന്നതിനായി ജീവിതം ഉഴിഞ്ഞു വച്ചവരിലൂടെയാണ് കേരളത്തിലെങ്ങും ഹിന്ദി പ്രചരിച്ചതെന്ന് ഹിന്ദി-മലയാളം വിവർത്തനരംഗത്തെ കുലപതിയായ പ്രൊഫ.വി.ഡി.കൃഷ്ണൻ നമ്പ്യാർ പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് പറഞ്ഞു.
സമന്വിത എഡിറ്റു ചെയ്തിരിക്കുന്നത് ഹില്ഡ ടീച്ചറുടെ ശിഷ്യനും ഹിന്ദി-മലയാളം സാഹിത്യരംഗത്ത് മികച്ച സംഭാവനകൾ നല്കിയിട്ടുള്ള വ്യക്തിത്വവുമായ ഡോ.എ.അരവിന്ദാക്ഷനാണ്.
ഡോ.എസ്.തങ്കമണിയമ്മ, ഡോ.വി.വി.വിശ്വം, ഡോ.കെ.സി.അജയകുമാർ, ഡോ.ബി.അശോക് എന്നിവർ സംസാരിച്ചു. പ്രൊഫ.ഉഷാ ബി നായർ സ്വാഗതവും ഡോ.ജെ.ബാബു നന്ദിയും പറഞ്ഞു.'
പുസ്തകം പ്രസദ്ധീകരിച്ചിരിക്കുന്നത് അമൃത് സാഗർ പ്രകാശന് ആണ്. ചടങ്ങു സംഘടിപ്പിച്ചത് അഖില ഭാരതീയ ഹിന്ദി സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിലായിരുന്നു.