മലപ്പുറം : ജനാധിപത്യ ഇന്ത്യയെ തിരിച്ചു പിടിക്കാൻ ഇന്ത്യാ മുന്നണിയും സംഘപരിവാർ മുന്നണിയും തമ്മിൽ നടക്കുന്ന ശക്തമായ മത്സരമാണ് രാജ്യത്ത് നടക്കുന്നത്. ഈ പോരാട്ടത്തിൽ ഇന്ത്യമുന്നണിയിലെ രണ്ട് കക്ഷികൾ പരസ്പരം മത്സരിക്കുന്ന കേരളത്തിൽ സംഘപരിവാർ വിരുദ്ധ ജനാധിപത്യ പോരാട്ടങ്ങളെ ദുർബപ്പെടുത്തുന്ന പ്രചരണ കോലാഹങ്ങളിൽ നിന്ന് ഭരണ പ്രതിപക്ഷ നേതാക്കൾ പിന്മാറണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി മങ്കട കൂട്ടിൽ ബൂത്ത് 36, 37 കുടുംബ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ BJPയുടെ സമ്പൂർണ്ണ പരാജയമുറപ്പുവരുത്താൻ വോട്ടർമാരും ജനാധിപത്യ പ്രസ്ഥാനങ്ങളും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യ മുന്നണിയെയും അതിന് നേതൃത്വം നൽകുന്ന കോൺഗ്രസിനെയും പിന്തുണക്കുന്ന നിലപാടാണ് വെൽഫെയർ പാർട്ടി ഈ ഇലക്ഷനിൽ സ്വികരിച്ചിരിക്കുന്നത്. ഈ തെരഞ്ഞെടുപ്പ് രാജ്യത്ത് മോദി സർക്കാറിന്റെ വാർട്ടലുവായിരിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത് . ഭീതിയിലായ സംഘപരിവാർ പല പ്രചരണങ്ങുമായി രംഗത്തുണ്ട്. വലിയ വംശീയവിദ്വേഷ പ്രചരണങ്ങൾക്കാണ് മോദിയും കൂട്ടരും നേതൃത്വം കൊടുക്കുന്നത് . ഇതിനെയെല്ലാം അതിജീവിച്ച് ഇന്ത്യാ മുന്നണി അധികാരത്തിൽ വരുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി ബൂത്ത് തലങ്ങളിൽ കുടുംബയോഗങ്ങളും വ്യാപകമായി സ്‌കോട് വർക്കുകളും നടന്നുവരുന്നു.