കോട്ടയം :-ഹിന്ദു ഐക്യവേദി ഇരുപത്തിയൊന്നാം സംസ്ഥാന സമ്മേളനം 2024 മെയ് 24,25,26 തീയതികളിൽ കോട്ടയം ജില്ലയിലെ വൈക്കത്ത് നടക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ എസ് ബിജു അറിയിച്ചു.

സെമിനാർ, ഹിന്ദു നേതൃസമ്മേളനം, സംസ്ഥാന പ്രതിനിധി സമ്മേളനം എന്നിവയാണ് കാര്യപരിപാടികൾ.24ന് സെമിനാർ കോട്ടയം ദർശന ഓഡിറ്റോറിയത്തിലും, 25ന് ഹിന്ദു നേതൃ സമ്മേളനം വൈക്കം തെക്കേനട ഗൗരീശങ്കരം ഓഡിറ്റോറിയത്തിലും, 26ന് പ്രതിനിധി സമ്മേളനം അതേ ഹാളിലും നടക്കും.

ഹിന്ദു ഐക്യവേദി സമ്മേളനത്തിൽ ദേശീയ, സംസ്ഥാന തലത്തിലെ പ്രമുഖരായ നേതാക്കൾ പങ്കെടുക്കുമെന്ന് ഇ എസ് ബിജു പറഞ്ഞു..ഹിന്ദു ഐക്യവേദി സമ്മേളനം വർദ്ധിച്ചുവരുന്ന ദേശവിരുദ്ധ പ്രവർത്തനങ്ങൾ, ക്ഷേത്ര ആചാരങ്ങളിൽ അനാവശ്യ ഇടപെടലുകൾ, തൃശ്ശൂർ പൂരം അട്ടമറിക്കാനുള്ള നീക്കങ്ങൾ,അന്യാധീനപ്പെട്ട ക്ഷേത്രഭൂമി വീണ്ടെടുക്കൽ, പട്ടികജാതി പട്ടികവർഗ്ഗ സമൂഹത്തിനെതിരായ അതിക്രമങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ, വനവാസി സമൂഹത്തിന്റെ അവകാശ സംരക്ഷണം, പരമ്പരാഗത തൊഴിൽ സംരക്ഷണം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്ത് കർമ്മപരിപാടികൾ നേതൃത്വം കൊടുക്കും.

നേതൃത്വ സമ്മേളനത്തിൽ 220ലധികം സമുദായ സംഘടനകളിലെ,350ലധികം നേതാക്കൾ പങ്കെടുക്കും,സമ്മേളനത്തിൽ ആയിരത്തിലധികം ജില്ലാ ഉപരികർത്താക്കൾ പങ്കെടുക്കുമെന്നും ഈ. എസ്. ബിജു പറഞ്ഞു.