കൊച്ചി: കേരള കാത്തലിക് എഞ്ചിനീയറിങ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷൻ പ്രസിഡന്റായി റവ. ഫാ. ജോൺ വർഗീസ് (മാർ ബസേലിയോസ് കോളജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം), സെക്രട്ടറിയായി റവ. ഡോ. ജോസ് കുറിയേടത്ത് സിഎംഐ (രാജഗിരി സ്‌കൂൾ ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി, കൊച്ചി), വൈസ് പ്രസിഡന്റായി ഫാ. ജെയിംസ് ചെല്ലങ്കോട്ട് (വിമൽജ്യോതി എഞ്ചിനീയറിങ് കോളജ്, ചെമ്പേരി, കണ്ണൂർ) എന്നിവരെ തെരഞ്ഞെടുത്തു. ഫാ. റോയി വടക്കൻ (ജ്യോതി എഞ്ചിനീയറിങ് കോളജ് തൃശൂർ) ട്രഷററായും ഫാ. ആന്റണി അറയ്ക്കൽ (ആൽബർട്ടൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, കൊച്ചി) ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

മോൺ. ഡോ. ജോസഫ് മലേപ്പറമ്പിൽ (സെന്റ് ജോസഫ്സ് കോളജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി, ചൂണ്ടച്ചേരി, പാല), മോൺ, ഡോ. പയസ് മലേക്കണ്ടത്തിൽ (വിശ്വജ്യോതി കോളജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി, മൂവാറ്റുപുഴ), മോൺ. ജോസ് കോണിക്കര (ജ്യോതി എഞ്ചിനീയറിങ് കോളജ് തൃശൂർ), ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ (അമൽജ്യോതി കോളജ് ഓഫ് എഞ്ചിനീയറിങ് കാഞ്ഞിരപ്പള്ളി), ഫാ. ജോൺ പാലിയക്കര സിഎംഐ (ക്രൈസ്റ്റ് കോളജ് ഓഫ് എഞ്ചിനീയറിങ്, ഇരിങ്ങാലക്കുട), ഫാ. ആന്റോ ചുങ്കത്ത് (സഹൃദയ കോളജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി, ഇരിങ്ങാലക്കുട), ഫാ. തോമസ് ചൂളപ്പറമ്പിൽ സിഎംഐ (കാർമ്മൽ കോളജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി, ആലപ്പുഴ), ഫാ. ബിജോയ് അറയ്ക്കൽ (ലൂർദ്ദ് മാതാ കോളജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി തിരുവനന്തപുരം), ഫാ.എ.ആർ.ജോൺ (മരിയൻ എഞ്ചിനീയറിങ് കോളജ് കഴക്കൂട്ടം, തിരുവനന്തപുരം), ഫാ. ബഞ്ചമിൻ പള്ളിയാടിയിൽ (ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട്, കൊല്ലം), എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് സമിതിയും രൂപീകരിച്ചു.

രാജ്യാന്തര പ്രശസ്തമായ യൂണിവേഴ്സിറ്റികളുമായി സഹകരിച്ച് നവീന കോഴ്സുകൾ, വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ തൊഴിൽ സംരംഭങ്ങൾ, സ്‌കിൽ ഡവലപ്പ്മെന്റ് പ്രോഗ്രാമുകൾ, സ്റ്റാർട്ടപ്പുകൾ എന്നിവ അസോസിയേ.ഷൻ അംഗങ്ങളായ കോളജുകളിൽ കൂടുതൽ സജീവമാക്കുമെന്നും എക്സികൂട്ടീവ് സെക്രട്ടറി ഷെവ.അഡ്വ.വി സി.സെബാസ്റ്റ്യൻ വിശദീകരിച്ചു.

കേരളത്തിന്റെ സാങ്കേതിക വിദ്യാഭ്യാസമേഖലയിൽ ഈടുറ്റ സംഭാവനകൾ കാലങ്ങളായി തുടരുന്ന സ്ഥാപനങ്ങളുടെ രാജ്യാന്തര കാഴ്ചപ്പാടോടുകൂടിയ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകണമെന്നും യുജിസി ആക്ട് പ്രകാരം സ്വയംഭരണ പദവി ലഭിച്ചിരിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയമപ്രകാരമുള്ള അഡ്‌മിഷൻ അക്കാദമിക് തലങ്ങളിലെ പ്രവർത്തനസ്വാതന്ത്ര്യം സർക്കാരും യൂണിവേഴ്സിറ്റിയും ഉറപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.