- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്ലസ് വൺ സീറ്റ് ശതമാന കണക്ക് പറഞ്ഞ് വഞ്ചന തുടരാനനുവധിക്കില്ല: ഫ്രറ്റേണിറ്റി മൂവ്മെന്റ്
മലബാർ മേഖലയിൽ ഹയർ സെക്കന്ററി വിദ്യാഭ്യാസ രം?ഗത്ത് സീറ്റ് അപര്യാപ്തത നിലനിൽക്കെ പ്ലസ് വൺ സീറ്റുകളിൽ സർക്കാർ തലത്തിൽ 30% എയ്ഡഡ് തലത്തിൽ 20 ശതമാനവും വർദ്ധന എന്ന വാഗ്ധാനം ഇരുട്ടു കൊണ്ട് ഓട്ടയടക്കുന്ന സ്ഥിരം സർക്കാർ നാടകമാണെന്ന് ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ പറഞ്ഞു.
ആവിശ്യമായ ബാച്ചുകൾ അനുവദിക്കാതെ ക്ലാസ് മുറികൾ കുത്തി നിറച്ച് വിദ്യാർത്ഥികളോടുള്ള വഞ്ചന തുടരാൻ അനുവദിക്കില്ലെന്നും. അലോട്ട്‌മെന്റ് ലഭിക്കാതെ പുറത്താകുന്ന വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അണിനിരത്തി ശക്തമായ പ്രക്ഷോഭത്തിന് ഫ്രറ്റേണിറ്റി നേതൃത്വം നൽകുമെന്നും
നേതാക്കൾ വ്യക്തമാക്കി.
പിന്നിട്ട വർഷങ്ങളിൽ ഫ്രറ്റേണിറ്റി ഉന്നയിച്ച വാദങ്ങൾ സർക്കാർ അംഗീകരിച്ചു എന്നതിന്റെ തെളിവാണ് ഈ വർഷം ഫലം വരുന്നതിന് മുമ്പ് തന്നെയുള്ള സർക്കാറിന്റെ ശതമാന നാടകം തെളിയിക്കുന്നത്
അഡ്‌മിഷൻ നടപടികൾ തുടങ്ങുന്നതിനു മുൻപ് തന്നെ ആവശ്യമായ പുതിയ ബാച്ചുകൾ അനുവദിച്ചു സർക്കാൻ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയകറ്റണമെന്നും ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.