- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രക്തദാനക്യാമ്പിൽ റെക്കോർഡ് നേട്ടവുമായി കോഴിക്കോട് സൈബർപാർക്ക്
കോഴിക്കോട്: കോഴിക്കോട് സൈബർപാർക്കിലെ ഐടി കമ്പനി ജീവനക്കാർക്കിടയിൽ നടത്തിയ രക്തദാന ക്യാമ്പിൽ റെക്കോർഡ് നേട്ടം. എംവിആർ ക്യാൻസർ റിസർച്ച് സെന്ററിലെ ഡിപ്പാർട്ട്മന്റ് ഓഫ് ട്രാൻഫ്യൂഷൻ മെഡിസിൻ ആൻഡ് സെല്ലുലാർ തെറാപ്പിയുടെ ആറ് വർഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച സംഭരണമാണ് രക്താദാന ക്യാമ്പിലൂടെ നടന്നത്.
കാലിക്കറ്റ് ഫോറം ഫോർ ഐടി, സീനോഡ് ടെക്‌നോളജീസ്, സന്നദ്ധ സംഘടനയായ ഹോപ്പ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.
വളരെ മികച്ച പ്രതികരണമാണ് കോഴിക്കോട് സൈബർപാർക്ക് കമ്പനികളിലെ ജീവനക്കാരിൽ നിന്നും ലഭിച്ചതെന്ന് ഡിപ്പാർട്ട്മന്റ് ഓഫ് ട്രാൻഫ്യൂഷൻ മെഡിസിൻ ആൻഡ് സെല്ലുലാർ തെറാപ്പി വിഭാഗം സീനിയർ കൺസൽട്ടന്റ് ഡോ. നിതിൻ ഹെന്റി പറഞ്ഞു. 121 ബാഗ് രക്തം സംഭരിക്കാൻ കഴിഞ്ഞു. കഴിഞ്ഞ ആറ് വർഷത്തെ പ്രവർത്തനത്തിൽ ഏറ്റവുമധികം രക്തബാഗുകൾ സംഭരിച്ചത് ഇക്കുറിയാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്രയധികം ചെറുപ്പക്കാർ ജോലി ചെയ്യുന്ന സ്ഥലമെന്ന നിലയിൽ സൈബർപാർക്കിൽ നിശ്ചിത ഇടവേളകളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കലാവസ്ഥാ വ്യതിയാനം പോലുള്ള വിവിധ ഘടകങ്ങൾ കൊണ്ട് ബ്ലഡ് ബാങ്കിലെ സംഭരണം കുറഞ്ഞിരിക്കുന്ന സാഹചര്യമായിരുന്നു. ഈ ഘട്ടത്തിൽ ഇത്തരമൊരു ക്യാമ്പ് സംഘടിപ്പിക്കാൻ അനുവാദം തന്ന കോഴിക്കോട് സൈബർപാർക്കിന് പ്രത്യേക നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.
രക്തദാന ക്യാമ്പിനോട് മികച്ച രീതിയിലാണ് കമ്പനികൾ പ്രതികരിച്ചതെന്ന് സൈബർപാർക്ക് ജനറൽ മാനേജർ വിവേക് നായർ പറഞ്ഞു. രക്തദാനത്തിനായി ചെറുപ്പക്കാർ മുന്നോട്ടു വരുന്നത് പ്രതീക്ഷയുണർത്തുന്ന കാര്യമാണ്. നിശ്ചിത ഇടവേളകളിൽ ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കാനുള്ള നിർദ്ദേശം സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.