- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭിന്നശേഷിക്കാരുടെ കലാമേളയും ദീപശിഖാ റാലിയും മികച്ച ഭിന്നശേഷി കർഷക അവാർഡ് ദാനവും വിളവ് 2024 കിറ്റ് വിതരണവും മെയ് 11 ശനിയാഴ്ച ഗുഡ് എർത്ത് സെന്ററിൽ
ചെങ്ങന്നൂർ : -കഴിഞ്ഞ 6 വർഷമായി ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി കടയ്ക്കാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മാത്തുണ്ണി മാത്യൂസ് ട്രെയിനിങ് സെന്റിന്റെ ആഭിമുഖ്യത്തിൽ ഗുഡ് എർത്ത് സെന്ററിൽ ഭിന്നശേഷിക്കാരുടെ കലാമേളയും ദീപശിഖാ റാലിയും വിളവ് 2023 ൽ മികവ് പുലർത്തിയ ഭിന്നശേഷി കർഷകർക്കുള്ള അവാർഡ് ദാനവും വിളവ് 2024 കൃഷിക്ക് ആവശ്യമായ കിറ്റ് വിതരണവും മെയ് 11 ശനിയാഴ്ച രാവിലെ 8 മണി മുതൽ നടത്തപ്പെടുന്നു.
രാവിലെ 8 മണിക്ക് കൊല്ലകടവ് ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന ഭീപശിഖാ റാലിക്ക് ചെറിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.സലിം , ചെറിയനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശൻ,ചെറിയനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാളിനി രാജൻ, ഷാജി പത്തനാപുരം , റോയി കെ യോഹന്നാൻ തുടതിയവർ നേതൃത്വം നൽകും .
തുടർന്ന് ഗുഡ് എർത്ത് സെന്ററിൽ നടക്കുന്ന കലാമേളയുടെ
ഉദ്ഘാടനം കേരള സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കും.
ഭിന്നശേഷിക്കാരുടെ ഭവനങ്ങളിൽ മിനി ഫാമുകൾ തുടരുന്ന പദ്ധതിയായ വിളവ് 2024 ന്റെ ഉദ്ഘാടനം അഭി. ഡോ.ഗീവർഗീസ് മാർ കുറിലോസ് മെത്രാപൊലീത്ത* നിർവ്വഹിക്കും.
വിളവ് 2023 ൽ മികവ് പുലർത്തിയ മികച്ച ഭിന്നശേഷി കർഷകർക്കുള്ള അവാർഡുകൾ *കേരള ചലച്ചിത്ര അക്കാദമി വൈസ് പ്രസിഡന്റ് പ്രേം കുമാർ* വിതരണം ചെയ്യും.
ബഹുമാന്യ *കേരള കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് , പത്മശ്രി എം.എ. യൂസഫ് അലി എന്നിവർ ഓൺലൈൻ സന്ദേശം നൽകും.
ഗുഡ് എർത്ത് പ്രസിഡന്റ് പാസ്റ്റർ ഷാജി കെ ഡാനിയേൽ, ഫെയ്ത്ത് ഹോം പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോർജ്, മാത്തുണ്ണി മാത്യൂസ് ട്രെയിനിങ് സെന്ററിന്റെ രക്ഷാധികാരി ജയിംസ് മാത്യുസ് , അഡ്വ. പ്രകാശ് പി. തോമസ് തുടങ്ങിയവർ സംബന്ധിക്കും.
ഹാർ വസ്റ്റ് ടെലിവിഷനിലൂടെ പ്രാഗ്രാം തൽസമയം സംപ്രേഷണം ചെയ്യും.
ട്രെയിനിങ് സെന്ററിന്റെ ചുമതലയുള്ള രാജൻ കൈപ്പള്ളി , സാമൂഹിക സാംസ്‌കാരിക നേതാക്കന്മാർ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് പ്രമോട്ടർ റോയി കെ. യോഹന്നാൻ ,സെക്രട്ടറി ഷിബു വി. സം , ട്രഷറാർ ജറാൾഡ് ജോസഫ് എന്നിവർ അറിയിച്ചു.