- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല സംഘടിപ്പിച്ചു
മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ച് തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ മാധ്യമ ശിൽപ്പശാല-വാർത്താലാപ് തിരുവനന്തപുരത്ത് സംഘടിപ്പിച്ചു.
പി ഐ ബി തിരുവനന്തപുരം അഡീഷണൽ ഡയറക്ടർ ജനറൽ (റീജിയണൽ) ശ്രീ വി. പളനിച്ചാമി ഐ ഐ എസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിൽ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുതിയ നിയമങ്ങളുടെ പ്രയോജനവും ഉപയോഗവും സാധ്യതയും തിരിച്ചറിഞ്ഞ് ഇത് ജനങ്ങളിലെത്തിക്കാൻ മാധ്യമങ്ങൾ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള പൊലീസ് ഡിവൈ എസ് പിമാരായ ദിനിൽ ജെ കെ, ഡി കെ പൃഥ്വിരാജ് എന്നിവർ മാധ്യമപ്രവർത്തകർക്കായി ക്ലാസെടുത്തു. പുതിയ ക്രിമിനൽ നിയമങ്ങളുടെ കേന്ദ്രം 'ശിക്ഷ'യല്ല, 'നീതി' ആണെന്നും ക്ലാസുകൾ നയിച്ച ഡിവൈ എസ് പിമാരായ ശ്രീ ദിനിൽ ജെ കെ, ശ്രീ ഡി കെ പൃഥ്വിരാജ് എന്നിവർ ചൂണ്ടിക്കാട്ടി. ക്ലാസുകൾക്ക് ശേഷം മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കും ഇവർ മറുപടി നൽകി.
സമകാലിക വെല്ലുവിളികളെ സമഗ്രമായി അഭിസംബോധന ചെയ്ത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനാണ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത -2023, ഭാരതീയ ന്യായ സംഹിത -2023, ഭാരതീയ സാക്ഷ്യ അധിനിയം -2023 എന്നീ മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ പാർലമെന്റ് പാസ്സാക്കിയത്.
ചടങ്ങിൽ പി ഐ ബി ഡെപ്യൂട്ടി ഡയറക്ടർ നവീൻ ശ്രീജിത്ത് സ്വാഗതവും പി ഐ ബി ഇൻഫർമേഷൻ അസിസ്റ്റന്റ് നിഖിത എ എസ് കൃതജ്ഞതയും പറഞ്ഞു.