- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലബാർ മേഖലയിലെ വിദ്യാർത്ഥികൾക്ക് കൂടി ഉപരിപഠനത്തിന് സൗകര്യം ഒരുക്കണം - കെ എസ് ടി യു
തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും ഉപരി പഠനത്തിന് സൗകര്യം ഒരുക്കണമെന്ന് കെ എസ് ടി യു ജനറൽ സെക്രട്ടറി പി കെ അസീസ് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ,തൊഴിൽ വകുപ്പ് മന്ത്രി തിരുവനന്തപുരത്ത് വിളിച്ചുചേർത്ത അദ്ധ്യാപക സംഘടന പ്രതിനിധിയുടെ യോഗത്തിൽ സംസാരിക്കായിരുന്നു അദ്ദേഹം. 2023-24 അധ്യയന വർഷത്തെ തസ്തിക നിർണയം എത്രയും വേഗം പൂർത്തിയാക്കി അധിക തസ്തികൾക്ക് അംഗീകാരം നൽകി നൽകണം. ദിവസവേതന അദ്ധ്യാപകരെയും താൽക്കാലിക അദ്ധ്യാപകരെയും കൂടി അദ്ധ്യാപക പരിശീലനങ്ങളിൽ ഉൾപ്പെടുത്തണം.
കഴിഞ്ഞവർഷം ലഭിക്കേണ്ട കുട്ടികളുടെ യൂണിഫോമിന്റെ തുക എത്രയും പെട്ടെന്ന് ലഭ്യമാക്കണം, ഹയർസെക്കൻഡറി,എസ്എസ് എസ് എൽ സി മൂല്യനിർണയ പ്രതിഫലം എത്രയും പെട്ടെന്ന് ലഭ്യമാക്കണം.ഹയർസെക്കൻഡറി ട്രാൻസ്ഫർ പരാതികളും നിയമ വ്യവഹാരങ്ങളും ഇല്ലാതെ കൃത്യമായി നടപ്പിലാക്കാൻ നടപടി വേണം. പാഠപുസ്തക പരിഷ്‌കരണം ഏക പക്ഷീയമായി നടത്തുന്നതിൽ പ്രതിഷേധം അറിയിച്ചു. ഡി എ, ശമ്പള പരിഷ്‌കരണ കുടിശിക ലഭ്യമാക്കാൻ നടപടി വേണം, 2024 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ ലഭിക്കേണ്ട ശമ്പള പരിഷ്‌കരണത്തിന് കമ്മീഷനെ നിയോഗിക്കണം, ഉച്ച ഭക്ഷണത്തിന് കുട്ടികൾക്ക് ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്ന തുക കാലാനുസൃതമായി വർദ്ധിപ്പിക്കണം, എച്ച് ടി വി ഒഴിവിൽ ഗവൺമെന്റ് സ്‌കൂളിലും അദ്ധ്യാപകരെ നിയമിക്കാൻ നടപടി വേണം എന്നീ ആവശ്യങ്ങളും കെ എസ് ടി യു ഉന്നയിച്ചു.