കോഴിക്കോട്: അഭിമാനസാക്ഷ്യത്തിന്റെ 21 വർഷങ്ങൾ - സോളിഡാരിറ്റി സ്ഥാപക ദിനം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിപുലമായ പരിപാടികളോടെ കൊണ്ടാടി. ആസ്ഥാനമായ കോഴിക്കോട് ഹിറ സെന്ററിൽ സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് പതാക ഉയർത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മുൻസംസ്ഥാന പ്രസിഡന്റും ജമാഅത്തെ ഇസ്‌ലാമി കേരള അമീറുമായ പി. മുജീബുറഹ്‌മാൻ ഉൾപ്പെടെയുള്ള നേതാക്കൾ പതാക ഉയർത്തി. മധുരവിതരണം, പ്രതിജ്ഞ ചൊല്ലൽ എന്നിവയും നടന്നു. മുൻസംസ്ഥാന പ്രസിഡന്റുമാരായ കൂട്ടിൽ മുഹമ്മദലി കൂട്ടിലിലും അബ്ദുൽ ഹമീദ് വാണിയമ്പലം വണ്ടൂരിലും പി.ഐ. നൗഷാദ് ചെന്ത്രാപിന്നിയിലും ടി. മുഹമ്മദ് വേളം വെള്ളയിലും ടി. ശാക്കിർ വേളത്തും പി.എം. സാലിഹ് മഞ്ചേരിയിലും പതാക ഉയർത്തി. സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് കൽപ്പറ്റയിലും വിവിധ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും പതാക ഉയർത്തി.

സോളിഡാരിറ്റി സ്ഥാപക ദിനം

മക്കരപ്പറമ്പ : 'അഭിമാന സാക്ഷ്യത്തിന്റെ 21 വർഷങ്ങൾ' മെയ് 13 സോളിഡാരിറ്റി സ്ഥാപക ദിനത്തോടനുബന്ധിച്ച് മക്കരപ്പറമ്പ് ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി. വടക്കാങ്ങരയിൽ ഏരിയ പ്രസിഡന്റ് ഷബീർ കറുമൂക്കിൽ പതാക ഉയർത്തി. കടുങ്ങൂത്ത് മുൻ ഏരിയ സെക്രട്ടറി ഇഹ്‌സാൻ സി.എച്ച്, മുഞ്ഞക്കുളത്ത് യൂനിറ്റ് പ്രസിഡന്റ് അബ്ദുറഹ്‌മാൻ എന്നിവർ പതാക ഉയർത്തി.

സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ ആക്ടിങ് പ്രസിഡന്റ് അംജദ് നസീഫ്, സെക്രട്ടറി സി.എച്ച് അഷ്‌റഫ്, സമീഹ് സി.എച്ച്, സമീദ് സി.എച്ച്, പി.കെ നിയാസ് തങ്ങൾ, അസ്ഹർ നിയാസ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകി.