കൊച്ചി: വിശ്വസംവാദ കേന്ദ്രം ഏർപ്പെടുത്തിയ പ്രൊഫ.എംപി.മന്മഥൻ സ്മാരക പുരസ്‌കാരത്തിന് മാതൃഭൂമി ലേഖകൻ വി.പി. ശ്രീലൻ അർഹനായി. 'കപ്പലേറുമോ വല്ലാർപാടം സ്വപ്നം' എന്ന പേരിൽ കൊട്ടിഘോഷിച്ച ഒരു പദ്ധതിയുടെ നടത്തിപ്പിലെ പാളിച്ചകൾ തുറന്നുകാട്ടുന്ന ഫീച്ചറിനാണ് പുരസ്‌കാരം. മുതിർന്ന മാധ്യമപ്രവർത്തകരായ എം. രാജശേഖരപണിക്കർ, ഡൊമിനിക് ജോസഫ്, മുരളി പാറപ്പുറം എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിച്ചത്. 15,000 രൂപയും ശില്പവും അടങ്ങുന്നതാണ് അവാർഡ്. ഈ മാസം 26ന് രാവിലെ 10 മണിക്ക് എറണാകുളം ടിഡിഎം നർമദ ഹാളിൽ സംഘടിപ്പിക്കുന്ന നാരദജയന്തി ആഘോഷത്തിൽ പുരസ്‌കാരം സമ്മാനിക്കും.