കോഴിക്കോട്: കോഴിക്കോട് സൈബർപാർക്കിലെ ഐടി കമ്പനി ജീവനക്കാർക്കായി സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടന്നു. വാസൻ ഐ കെയറുമായി ചേർന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സൈബർപാർക്ക് ജീവനക്കാരും പാർക്കിലെ വിവിധ കമ്പനികളിലെ ഐടി ജീവനക്കാരുമടക്കം 214 പേർ ഈ സൗകര്യം പ്രയോജനപ്പെടുത്തി.

ലോക ഹൈപ്പർ ടെൻഷൻ ദിനമായ മെയ് 17, 18 തിയതികളിലാണ് സൗജന്യ പരിശോധനാ ക്യാമ്പ് നടന്നത്. സൗജന്യ നേത്രപരിശോധന, രക്തസമ്മർദ്ദ പരിശോധന എന്നിവയ്ക്കു പുറമെ പങ്കെടുത്തവർക്ക് തുടർചികിത്സയ്ക്കും ശസ്ത്രക്രിയകൾക്കും പത്ത് ശതമാനം വരെ ഇളവും വാഗ്ദാനം ചെയ്തിരുന്നു.