- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റാർട്ടപ്പ് സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ കൈകോർക്കാം: കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഡിപിഐഐടി ഡ്രൈവ്
കോഴിക്കോട്: കേരള സ്റ്റാർട്ടപ്പ് മിഷൻ മലബാർ മേഖലയിൽ നടത്തുന്ന ഡിപിഐഐടി(ഡിപാർട്ട്മന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ്) ബോധവത്കരണ പരിപാടിയുടെ ഭാഗമായുള്ള യുഐഡി ഡ്രൈവിന് വ്യാഴാഴ്ച തുടക്കമാകും. വയനാട് ജില്ലയിലെ പരിപാടി മെയ് 23ന് മേപ്പാടിയിലെ ഡോ. മൂപ്പൻസ് ഐനെസ്റ്റിൽ നടക്കും. വൈകീട്ട് രണ്ട് മുതൽ നാല് വരെയാണ് പരിപാടി.
മെയ് 30 കോഴിക്കോട് എൻഐടി ടിഐബി, ജൂൺ ആറ് മലപ്പുറം സർക്കാർ മെഡിക്കൽ കോളേജ്, ജൂൺ 13 കണ്ണൂർ സർവകലാശാല ടിഐബി, ജൂൺ 20 കാസർകോഡ് കേന്ദ്രസർവകലാശാല എന്നിവിടങ്ങളിലാണ് യുഐഡി ഡ്രൈവ് നടക്കുന്നത്. പാലക്കാട് ജില്ലയ്ക്കായി ഐഐടിയിലെ ടിഐബി ടെക്ഇന്നിൽ മെയ് പതിനേഴിന് നടന്ന യുഐഡി ഡ്രൈവിന് മികച്ച പ്രതികരണമായിരുന്നു.
ഈ പരിപാടിയിലൂടെ സ്റ്റാർട്ടപ്പുകൾക്ക് ഡിപിഐഐടി അംഗീകാരവും കെഎസ് യുഎം യൂണിക്ക് ഐഡി സ്വന്തമാക്കാനുമുള്ള മാർഗനിർദ്ദേശം ലഭിക്കും. കൂടാതെ, കേരള സ്റ്റാർട്ടപ്പ് മിഷന്റെ ലഭ്യമായ ഗ്രാന്റുകൾ പദ്ധതികൾ ലീപ് കോ-വർക്ക് സ്‌പേസുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമാകും.
സീറ്റുകൾ പരമിതമാണ്. കൂടുതൽ വിവരങ്ങൾക്ക് https://ksum.in/UID_Drive സന്ദർശിക്കുക.