മലപ്പുറം : പ്ലസ് വൺ സീറ്റ് വിഷയത്തിലും മലബാറിന്റെ വികസന പ്രശ്‌നങ്ങളിലും നിലനിൽക്കുന്ന വിവേചനം കേവല വിവേചനം അല്ല വംശീയ ഉള്ളടക്കം ഉള്ള വിവേചനമാണെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് പ്രസ്താവിച്ചു. ചരിത്രപരമായ കാരണങ്ങളാൽ പിന്നോക്കം ആയി പോയ മലബാറിനെ ഐക്യ കേരള രൂപപ്പെട്ടതിനു ശേഷം പ്രത്യേകമായി പരിഗണിച്ച് ഉയർത്തിക്കൊണ്ടുവരാൻ മാറിമാറി ഭരിച്ച സർക്കാറുകൾക്ക് സാധിച്ചിട്ടില്ല. വി എസ് അച്യുതാനന്ദൻ തുടങ്ങി ശിവൻകുട്ടി വരെ നടത്തുന്ന പ്രസ്താവനകൾ മലബാറിനോടുള്ള ഈ വംശീയതയെ തുറന്നുകാട്ടുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച

'അൽ ഖാദിമൂൻ' ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഡോ. അബ്ദുൽ ബാസിത്. പി. പി അധ്യക്ഷത വഹിച്ചു.. വിവിധ സെഷനുകളിലായി സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിമാരായസാലിഹ്. ടി. പി,റഷാദ്. വി. പി, ഫാരിസ് ഒ.കെ, സംസ്ഥാന സമിതി അംഗം ഷംസീർ ഇബ്രാഹീം, ജില്ലാ വൈസ് പ്രസിഡന്റ് അജ്മൽ. കെ. പി, സദറുദ്ധീൻ കാരക്കുന്ന് എന്നിവർ സംസാരിച്ചു..ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ഡോ.നഹാസ് മാള സമാപനം നിർവഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ. കെ. എൻ സ്വാഗതവും ജില്ലാ സെക്രട്ടറി സാബിക് വെട്ടം നന്ദിയും പറഞ്ഞു.