- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിഫറന്റ് ആർട് സെന്ററിൽ ഭിന്നശേഷിക്കുട്ടികൾക്ക് ഗ്രാഫിക് ഡിസൈൻ പരിശീലനം
തിരുവനന്തപുരം, മെയ് 22, 2024: കഴക്കൂട്ടം ഡിഫറന്റ് ആർട് സെന്ററിലെ (ഡി എ സി) ഭിന്നശേഷിക്കുട്ടികൾക്കായി ഗ്രാഫിക് ഡിസൈൻ, എഡിറ്റിങ് പരിശീലന പദ്ധതിക്ക് നാളെ (വെള്ളി) തുടക്കം കുറിക്കുന്നു. ഭിന്നശേഷിക്കുട്ടികളിൽ തൊഴിൽ നൈപുണി വികസിപ്പിക്കുവാനും തൊഴിൽസാധ്യത വർദ്ധിപ്പിക്കുവാനുമായി ടൂൺസ് അക്കാദമിയുടെ സഹകരണത്തോടെയാണ് ഡിഫറന്റ് ആർട് സെന്ററിൽ ഇമേജ് എന്ന പേരിൽ പദ്ധതി ആരംഭിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ 10ന് വിവര സാങ്കേതിക വിദ്യ വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു. ഖേൽകർ ഐ.എ.എസ് പദ്ധതി ഉദ്ഘാടനം ചെയ്യും. ടൂൺസ് അക്കാദമി വൈസ് പ്രസിഡന്റ് വിനോദ് എ.എസ്, ഡിഫറന്റ് ആർട് സെന്റർ എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, ഇന്റർവെൻഷൻ ഡയറക്ടർ ഡോ. അനിൽ നായർ, മാനേജർ സുനിൽരാജ് സി.കെ തുടങ്ങിയവർ പങ്കെടുക്കും.
Next Story