നാല് ദിവസം നീണ്ടുനിന്ന ഇന്ത്യാസ്‌കിൽസ് ദേശീയ മത്സരം 2024 ഞായറാഴ്ച ദ്വാരകയിലെ യശോഭൂമിയിൽ വിജയകരമായി സമാപിച്ചു. മെയ് 15 മുതൽ 19 വരെ നടന്ന പരിപാടിയിൽ പരമ്പരാഗതവും നൂതനവുമായ വ്യത്യസ്ത വൈദഗ്ധ്യങ്ങളുടെ ശ്രേണിയിൽ മത്സരിക്കാനും അവരുടെ പ്രാവീണ്യം തെളിയിക്കാനുമുള്ള അവസരമാണ് രാജ്യത്തുടനീളമുള്ള യുവതീ യുവാക്കൾക്ക് ഒരുങ്ങിയത്. 2024 സെപ്റ്റംബറിൽ ഫ്രാൻസിലെ ലിയോണിൽ നടക്കാനിരിക്കുന്ന വേൾഡ് സ്‌കിൽസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ 52 സ്‌കിൽസുള്ള 58 മത്സരാർത്ഥികൾ പരിശീലനം നേടും.

17 സ്വർണവും 13 വെള്ളിയും 9 വെങ്കലവും മികവിനുള്ള 12 മെഡലുകളും നേടിയ ഒഡീഷയിൽ നിന്നാണ് ഏറ്റവും കൂടുതൽ വിജയികൾ.

വ്യത്യസ്ത മേഖലകളിൽനിന്നുള്ള യുവതലമുറയിലെ മത്സരാർത്ഥികളിൽ പലരും പല പശ്ചാത്തലങ്ങളിൽ നിന്നുള്ളവരായിരുന്നു. അവരുടെ വൈദഗ്ധ്യവും, ഉത്സാഹവും, പരമ്പരാഗതവും നൂതനവുമായ വിഭാഗങ്ങളിലെ കഴിവും സൂഷ്മമായ ശ്രദ്ധയും അഭിനന്ദനാർഹമായിരുന്നു. ഇത്തരമൊരു ഗംഭീര പരിപാടി സംഘടിപ്പിക്കുന്നതിനും ആഗോള വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ മികച്ച പ്രതിഭകളെ തിരഞ്ഞെടുക്കുന്നതിനും എം.എസ്.ഡി.ഇ, എൻ.എസ്.ഡി.സി എന്നിവയിലെ സഹപ്രവർത്തകരുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.