പത്തനംതിട്ട - മികച്ച നിയമസഭാ സാമാജികനുള്ള ജനമിത്ര പുരസ്‌കാരം കോന്നി നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് ജനീഷ് കുമാറിനും, മികച്ച നവാഗത നിയമസഭ എംഎൽഎക്കുള്ള ജനമിത്ര പുരസ്‌കാരം റാന്നി നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് പ്രമോദ് നാരായണനും, മികച്ച മാധ്യമ പ്രവർത്തനത്തിലൂടെ സാമൂഹ്യപരമായ വിഷയങ്ങളിൽ ഇടപെടുന്നതിലും പരിഹാരം കാണുന്നതിലും മുന്നിട്ടു നിൽക്കുന്ന പിടിഎ ഓൺലൈൻ മീഡിയയ്ക്ക് ജന ജിഹ്വപുരസ്‌കാരം 2024 പ്രഖ്യാപിച്ചു.

മെയ് മാസം ഇരുപത്തിയെട്ടാം തീയതി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പത്തനംതിട്ട പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പുരസ്‌കാരങ്ങൾ സമ്മാനിക്കും.