- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാന്തപുരത്തിന്റെ ആത്മകഥ: പ്രീ പബ്ലിക്കേഷൻ ബുക്കിംഗിൽ പങ്കാളികളായി മർകസ് ജീവനക്കാർ
കുന്ദമംഗലം: ജൂൺ ആദ്യവാരത്തിൽ പുറത്തിറങ്ങുന്ന കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ആത്മകഥ 'വിശ്വാസപൂർവം' പ്രീ പബ്ലിക്കേഷൻ ക്യാമ്പയിനിൽ പങ്കാളികളായി മർകസ് സെൻട്രൽ ഓഫീസ് ജീവനക്കാർ. എസ് വൈ എസ് കുന്ദമംഗലം സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ സ്റ്റാഫ് അംഗം അബ്ദുൽ ഗഫൂർ ലത്വീഫിയിൽ നിന്ന് നൂറ് കോപ്പിക്കുള്ള ഓർഡർ സ്വീകരിച്ച് മർകസ് ഡയറക്ടർ ജനറലും ഹജ്ജ് കമ്മറ്റി ചെയർമാനുമായ സി മുഹമ്മദ് ഫൈസി ബുക്കിങ് ഉദ്ഘാടനം ചെയ്തു.
കുന്ദമംഗലം സോൺ പ്രസിഡന്റ് സൈനുദ്ദീൻ നിസാമി അധ്യക്ഷത വഹിച്ചു. മർകസ് ഡയറക്ടർ സി പി ഉബൈദുല്ല സഖാഫി, സി.എ. ഒ വി എം റഷീദ് സഖാഫി, സോൺ സെക്രട്ടറി റഫീഖ് പിലാശ്ശേരി, സയ്യിദ് അലി നിയാസ്, അഡ്വ. മുഹമ്മദ് ശരീഫ്, അബൂബക്കർ ഹാജി കിഴക്കോത്ത്, ഉനൈസ് മുഹമ്മദ്, അക്ബർ ബാദുഷ സഖാഫി, ഹനീഫ അസ്ഹരി, ദുൽകിഫിൽ സഖാഫി, ഷമീം കെ കെ, അബ്ദുലത്തീഫ് സഖാഫി പെരുമുഖം, ഉസ്മാൻ സഖാഫി സംബന്ധിച്ചു.