കോഴിക്കോട്: കോഴിക്കോട് ഗവ. സൈബർപാർക്കിൽ 'സേ നോ ടു പ്ലാസ്റ്റിക്' സന്ദേശവുമായി പരിസ്ഥിതിദിനം ആചരിച്ചു. പുതുതായി ആരംഭിച്ച സ്പോർട്സ് അരീനയ്ക്ക് സമീപം ജനറൽ മാനേജർ വിവേക് നായർ മാവിൻതൈ നടുകയും പരിസ്ഥിതിദിന സന്ദേശം നൽകുകയും ചെയ്തു.

പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പുനരുപയോഗിക്കാവുന്ന വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ പ്രചാരണവും നടന്നു. സാമൂഹ്യമാധ്യമങ്ങൾ വഴിയും ഐടി കമ്പനി ജീവനക്കാർക്ക് നേരിട്ടും ബോധവത്കരണവും നടത്തി. കടലാസ് പേനകളും പരിസ്ഥിതി സന്ദേശവും വിവിധ കമ്പനികൾ ജീവനക്കാർക്ക് കൈമാറി.

വിവിധ കമ്പനികളുടെ ആഭിമുഖ്യത്തിലും വൃക്ഷത്തൈകൾ നടുന്ന പരിപാടികൾ നടത്തി.