തിരുവനന്തപുരം : മികച്ച ഷോർട്ട് ഫിലിം സംവിധായകനുള്ള സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ ഗോൾഡൻ ക്യാം അവാർഡ് മാധ്യമപ്രവർത്തകനായ പി.ജി.എസ് സൂരജിന് സംവിധായകൻ ബാലു കിരിയത് സമ്മാനിച്ചു. 'ദി സീക്രട്ട് മെസൻജർസ് ' എന്ന ഷോർട്ട് ഫിലിമിനാണ് പുരസ്‌കാരം. മാധവം മൂവീസിന്റെ ബാനറിൽ ബിജേഷ് നായർ ആണ് ഈ ഹ്രസ്വചിത്രം നിർമ്മിച്ചിരിക്കുന്നത്.

ചടങ്ങിൽ നിയമ സമഭാസ്പീക്കർ എ.എൻ ഷംസീർ ചലച്ചിത്ര നടി ഷീലയ്ക്ക് സത്യജിത് റെ പുരസ്‌ക്കാരവും പ്രഭാവർമ്മയ്ക്ക് സത്യജിത് റെ സാഹിത്യ പുരസ്‌ക്കാരവും സമ്മാനിച്ചു. സത്യജിത് റെ ഫിലിം സൊസൈറ്റി ചെയർമാൻ സജിൻ ലാൽ അദ്ധ്യക്ഷനായി. ജോർജ്ജ് ഓണക്കൂർ, നടൻ ശങ്കർ, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ, രാജസേനൻ, സുരേഷ് ഉണ്ണിത്താൻ, ജി.എസ് വിജയൻ എന്നിവർ സംസാരിച്ചു.