- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പെൻസിൽ കൊണ്ടെഴുതിയ ചെക്ക്'- പുസ്തകം പ്രകാശനം ചെയ്തു
തൃശ്ശൂർ: ഫെഡറൽ ബാങ്ക് മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കെ.എ. ബാബു രചിച്ച 'പെൻസിൽ കൊണ്ടെഴുതിയ ചെക്ക്' പുസ്തകം പ്രമുഖ സോഫ്റ്റ്വെയർ കമ്പനിയായ സാപ്പിഹയറിന്റെ സഹ സ്ഥാപകൻ ദീപു സേവ്യറും സിവിൽ സർവീസ് റാങ്ക് ഹോൾഡർ സിദ്ധാർത്ഥ രാംകുമാറും ചേർന്ന് പ്രകാശനം ചെയ്തു. തൃശൂർ മാനേജ്മെന്റ് അസോസിയേഷൻ സഹൃദയ കോളേജിൽ സംഘടിപ്പിച്ച സ്റ്റുഡന്റ്സ് ആനുവൽ കോൺക്ലേവിൽ വെച്ച് നടന്ന ചടങ്ങിൽ ടിഎംഎ പ്രസിഡന്റ് ജിയോ ജോബ്, സെക്രട്ടറി മധു, സ്റ്റുഡന്റസ് ചാപ്റ്റർ കോർഡിനേറ്റർ ജാക്ക്സൺ ഡേവിഡ്, സിംസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജിനോ ജോണി മാളക്കാരൻ എന്നിവർ പങ്കെടുത്തു.
നാലു പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ ബാങ്കിങ് മേഖലയിൽ നടപ്പിലാക്കിയ പരിഷ്കരണങ്ങളും ഇടപാടുകാരുമായുള്ള വിശാലമായ ബന്ധവും വിവരിക്കുന്നതാണ് പുസ്തകം. അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ ഉന്നതവിദ്യാഭ്യാസം നേടിയ കെ.എ. ബാബു ബാങ്കിങ്, സാമ്പത്തിക രംഗങ്ങളിൽ വിദഗ്ധനാണ്. മാനേജ്മെന്റ്, ലീഡർഷിപ്പ് മാർക്കറ്റിങ്, മോട്ടിവേഷൻ വിഷയങ്ങളിൽ പരിശീലകൻ കൂടിയാണ് എഴുത്തുകാരൻ. ബാങ്കിങ് മേഖലയിൽ ഉന്നത പദവികൾ വഹിച്ച ബാബു കെ എ ഇപ്പോൾ റിസർവ് ബാങ്കിന്റെ പരാതി പരിഹാര സംവിധാനത്തിൽ ഇന്റേണൽ ഓംബുഡ്സ്മാൻ ആണ്. കറന്റ് ബുക്സ് പ്രസിദ്ധീകരിക്കുന്ന 'പെൻസിൽ കൊണ്ടെഴുതിയ ചെക്ക്' ഓൺലൈനിലും ആമസോണിലും ലഭ്യമാണ്