- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴക്കൂട്ടം സൈനിക സ്കൂളിന് ഡിജിറ്റൽ ലേണിങ് ഹബ് സംഭാവന ചെയ്ത് യു എസ് ടി
തിരുവനന്തപുരം, ജൂൺ 20, 2024: പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി, തങ്ങളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആർ) സംരംഭങ്ങളുടെ ഭാഗമായി കഴക്കൂട്ടം സൈനിക സ്കൂളിൽ ഡിജിറ്റൽ ലേണിങ് ഹബ് സ്ഥാപിച്ചു. സൈനിക സ്കൂളിലെ പുതിയ ഡിജിറ്റൽ ലേണിങ് ഹബ്ബിന് ആവശ്യമായ 40 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾ, യുപിഎസ്, ഫർണിച്ചറുകൾ എന്നിവ കമ്പനി സംഭാവന ചെയ്തു.
ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ലാബ് ഫർണിച്ചറുകളും യുപിഎസും ഡിജിറ്റൽ ലേണിങ് ഹബ്ബിനുള്ള മറ്റ് അടിസ്ഥാന സൗകര്യങ്ങളും കൈമാറിയ ചടങ്ങിൽ കഴക്കൂട്ടം സൈനിക സ്കൂൾ പ്രിൻസിപ്പൽ കേണൽ ധീരേന്ദ്ര കുമാർ; വൈസ് പ്രിൻസിപ്പൽ വിങ് കമാൻഡർ രാജ് കുമാർ; അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കമാൻഡർ സരിൻ പി എം; കമ്പ്യൂട്ടർ സയൻസ് പിജിടി അരുൺ കുമാർ ജി; കമ്പ്യൂട്ടർ സയൻസ് ടിജിടി അശോക് കുമാർ എന്നിവരും, യു എസ് ടി ഉദ്യോഗസ്ഥരായ ചീഫ് വാല്യൂസ് ഓഫീസർ സുനിൽ ബാലകൃഷ്ണൻ; വർക്ക്പ്ലേസ് മാനേജ്മെന്റ് ആൻഡ് ഓപ്പറേഷൻസ് സീനിയർ ഡയറക്ടർ ഹരികൃഷ്ണൻ മോഹൻകുമാർ ജയശ്രീ; കേരള പിആർ ആൻഡ് മാർക്കറ്റിങ് ലീഡ് റോഷ്നി ദാസ് കെ; സി എസ് ആർ. ലീഡ് വിനീത് മോഹനൻ, വർക്ക്പ്ലേസ് മാനേജ്മെന്റ് ടീമിലെ ജയേഷ് ജനാർദ്ദനൻ, സതീഷ് ശശിധരൻ, സി എസ് ആർ വോളന്റിയർമാരായ നന്ദ് സുന്ദരം, അഖിൽ രാധാകൃഷ്ണൻ എന്നിവരും പങ്കെടുത്തു.
"കേരളത്തിലുടനീളമുള്ള സ്കൂളുകളിൽ വിദ്യാഭ്യാസ നിലവാരം ഉയർത്താനുള്ള ശ്രമത്തിൽ യു എസ് ടി വിവിധ പരിപാടികളാണ് നടത്തിവരുന്നത്. കഴക്കൂട്ടത്തെ സൈനിക സ്കൂളിൽ ഡിജിറ്റൽ ലേണിങ് ഹബ് സ്ഥാപിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങൾ ഫലം കൊണ്ടിരിക്കുകയാണ്. വിദ്യാർത്ഥികൾക്ക് ഞങ്ങളുടെ ഈ സിഎസ്ആർ പരിപാടിയുടെ പൂർണ പ്രയോജനം ലഭിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം," യു എസ് ടി ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്മെന്റ് സെന്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ പറഞ്ഞു.
"കേരളത്തിലെ ഏറ്റവും വലിയ ഐടി തൊഴിൽദാതാവായ യു എസ് ടി കഴക്കൂട്ടത്തെ സൈനിക സ്കൂളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ മുന്നോട്ട് വന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. യു എസ് ടി ഞങ്ങൾക്കായി സജ്ജമാക്കിയ ഡിജിറ്റൽ ലേണിങ് ഹബ് സൈനിക സ്കൂളിന്റെ സാങ്കേതിക പഠന സൗകര്യങ്ങളെ പ്രധാന രീതിയിൽ സഹായിക്കുമെന്ന് ഉറപ്പാണ്. പാഠ്യപദ്ധതിയുടെ ഭാഗമായി സാങ്കേതികവിദ്യ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ഈ സഹായം കൊണ്ട് പ്രയോജനം ലഭിക്കുമെന്ന് ഉറപ്പാണ്, ' കഴക്കൂട്ടം സൈനിക സ്കൂൾ പ്രിൻസിപ്പൽ കേണൽ ധീരേന്ദ്ര കുമാർ പറഞ്ഞു.