എം. ജി.യൂണിവേഴ്‌സിറ്റിയുടെ ജൂൺ 28-ന് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ ബാച്ചിലർ ഓഫ് വൊക്കേഷൻ ഡിഗ്രി പരീക്ഷകൾ സീറോ മലബാർ കത്തോലിക്കാ സഭയുടെ പുണ്യദിനമായ ജൂലൈ മൂന്നാം തീയ്യതിയിലേക്ക് മാറ്റി വച്ചതിൽ സീറോ മലബാർസഭാ അൽമായ ഫോറം പ്രതിഷേധം അറിയിക്കുന്നു രാജ്യത്തെ ലക്ഷക്കണക്കിനുള്ള ക്രൈസ്തവ വിശ്വാസികളിൽ വലിയൊരു വിഭാഗം ഏറെ പാവനമായി ആചരിച്ചുപോരുന്ന സെന്റ് തോമസ് ദിനമായ ജൂലൈ മൂന്നാം തീയ്യതിയിലേക്ക് തന്നെ ഈ പരീക്ഷകൾ മാറ്റി വച്ചതിൽ ദുരൂഹതയുണ്ട്.

കേരളത്തിലെ ക്രൈസ്തവ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും മറ്റു ജീവനക്കാർക്കും വിശ്വാസികൾക്കും തങ്ങളുടെ മതപരമായ അവകാശങ്ങൾ അനുഷ്ഠിക്കാനുള്ള ദിനമാണ് സെന്റ് തോമസ് ദിനമായ ജൂലൈ മൂന്നാം തീയ്യതിയെന്ന് കേരള സർക്കാരിനെ ഓർമ്മിപ്പിക്കുന്നു.ഈ ദിനത്തിൽ തന്നെ പരീക്ഷകൾ നടത്താനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് സീറോ മലബാർ അൽമായ ഫോറം ആവശ്യപ്പെടുന്നു.

ജൂലൈ മൂന്നാം തീയ്യതിയിലെ എം.ജി യൂണിവേഴ്‌സിറ്റിയുടെ നാലാം സെമസ്റ്റർ ബാച്ചിലർ ഓഫ് വൊക്കേഷൻ ഡിഗ്രി പരീക്ഷകൾ ക്രൈസ്തവ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും മറ്റു ജീവനക്കാർക്കും അവരുടെ മതപരമായ അവകാശങ്ങൾ അനുഷ്ഠിക്കാൻ വേണ്ടി മറ്റൊരു ദിവസത്തേക്ക് മാറ്റിവവയ്ക്കാൻ വിദ്യാഭ്യാസ വകുപ്പിനോടും വകുപ്പ് മന്ത്രിയോടും അപേക്ഷിക്കുന്നു.