മുക്കാട്ടുകര: കെ.സി.വൈ.എം. സംഘടനയുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ തോമസ് മൂർ വിശുദ്ധന്റെ തിരുന്നാളിനോട് അനുബന്ധിച്ച് മുക്കാട്ടുകര സെന്റ് ജോർജ്ജസ് ദേവാലയത്തിൽ സൗജന്യ ആസ്ത്മ - അലർജി രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

ഇടവക വികാരി റവ. ഫാ. പോൾ പിണ്ടിയാൻ ഉദ്ഘാടനം നിർവഹിച്ചു. കെ.സി.വൈ.എം. സംഘടന പ്രസിഡണ്ട് കിരൺ ജോൺസൻ അദ്ധ്യക്ഷത വഹിച്ചു. അസി. വികാരി റവ. ഫാ. ആന്റണി ചിറ്റിലപ്പിള്ളി, ഡോ. ആന്റണി കള്ളിയത്ത്, ജെൻസൻ ജോസ് കാക്കശ്ശേരി, റോബിൻ പോൾ, ആൻജോ ജോൺസൻ, വിൽസൻ പ്ലാക്കൽ, കൊച്ചുവർക്കി തരകൻ എന്നിവർ പ്രസംഗിച്ചു. കെ.സി.വൈ.എം. സംഘടന ഭാരവാഹികളായ സ്റ്റീന ഡേവിസ്, ഐറിൻ റോളി, ജോവ് ഏയ്ഞ്ചൽ, അസീസി ഫ്രാൻസിസ്, ആൽഫിൻ ഡേവിസ് എന്നിവർ നേതൃത്വം നൽകി.