സീറോ മലബാർ സഭയുടെ സാമുദായിക സംഘടനയായ കത്തോലിക്കാ കോൺഗ്രസ് പൊതുസമൂഹത്തിൽ സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളണമെന്ന് കുരിയച്ചിറ സെന്റ് ജോസഫ് പള്ളി വികാരി റവ.ഫാ.തോമസ് വടക്കൂട്ട് അഭിപ്രായപ്പെട്ടു.കത്തോലിക്കാ കോൺഗ്രസ് കുരിയച്ചിറ യൂണിറ്റിന്റെ വാർഷികാഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി ആത്മീയതയിൽ അധിഷ്ഠിതമായി സാമൂഹികമായും സാമ്പത്തികമായും പുരോഗമിക്കാൻ ശ്രമിക്കണെമന്നും ഫാ.തോമസ് ആഹ്വാനം ചെയ്തു.

യൂണിറ്റ് പ്രസിഡണ്ട് ടോണി ചിറ്റിലപ്പിള്ളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് സെബി കോയിക്കര സ്വാഗതം ആശംസിച്ചു.വനിതാ വിഭാഗം പ്രസിഡണ്ട് റെജി സേവ്യർ നന്ദി പറഞ്ഞു.ഫാ .ജോമോൻ താണിക്കൽ,ഡീക്കൻ പ്രിൻസ് ചെറുതാനിക്കൽ,സെക്രട്ടറി മാത്യു വിസി,ട്രഷറർ സൈമൺ വടക്കേത്തല,ജോൺസൻ കൊക്കൻ,ഷാജു പുലിക്കോടൻ,ജോൺസൺ പാലിയേക്കര,പോൾ മുണ്ടശ്ശേരി,റോസിലി മാനുവൽ,ആലീസ് ബേബി തുടങ്ങിയവർ പ്രസംഗിച്ചു.കത്തോലിക്കാ കോൺഗ്രസ് കുടുംബാംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.