- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗതാഗതക്കുരുക്ക് പരിശോധിക്കാൻ ഗതാഗത മന്ത്രി
തിരുവനന്തപുരം: ഗതാഗതക്കുരുക്ക് കാരണം യാത്രക്കാർ ഏറ്റവും കൂടുതൽ ദുരിതം നേരിടുന്ന തൃശ്ശൂർ മുതൽ അരൂർ വരെ പ്രശ്‌നങ്ങൾ പരിശോധിക്കാൻ ഗതാഗത മന്ത്രി ഗണേശ് കുമാർ നേരിട്ട് ഇറങ്ങും. തൃശ്ശൂർ മുതൽ അരൂർ വരെയുള്ള റോഡിൽ നാളെ മന്ത്രി നേരിട്ട് പരിശോധന നടത്തും. ട്രാഫിക് സിഗ്‌നൽ കേന്ദ്രീകരിച്ച് പഠനം നടത്താനാണ് തീരുമാനം. തൃശ്ശൂർ മുതൽ അരൂർ വരെ സഞ്ചരിച്ച് മന്ത്രി വിഷയം നേരിട്ട് കണ്ട് പഠിക്കും. ഗതാഗത കമ്മീഷണർ, എംവിഡി ഉദ്യോഗസ്ഥർ, നാഷണൽ ഹൈവേ അതോരിറ്റി അധികൃതർ, ജനപ്രതിനിധികൾ എന്നിവരും ഒപ്പം ഉണ്ടാകും. രാവിലെ 10 മണിക്ക് ചാലക്കുടി യിൽ നിന്ന് യാത്ര തുടങ്ങും. തൃശൂർ എറണാകുളം ജില്ലാ കളക്ടർമാരും ഒപ്പമുണ്ടാകും.
Next Story