- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികൾക്കായി പ്രതിധ്വനിയുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഓഗസ്റ്റ് 20നു ടെക്‌നോപാർക്ക് പാർക്ക് സെന്ററിൽ നടന്നു
പ്രതിധ്വനിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 75ആം സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായിഐ ടി ജീവനക്കാരുടെ മക്കൾക്കായി കളറിങ്, പെയിന്റിങ്, ദേശഭക്തി ഗാനാലാപനം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.
എന്നീ പരിപാടികൾ ആണ് പ്രതിധ്വനി ഒരുക്കുയിരിക്കുന്നത്. ടെക്‌നോപാർക്ക് പാർക്ക്സെന്ററിൽ രാവിലെ 10:30 നു ആരംഭിച്ച പരിപാടികൾ 1 മണിക്ക് സമാപിച്ചു.
75 ലധികം കൊച്ച്കൂട്ടുകാർ ആഹ്ലാദപൂർവ്വം പരിപാടികളിൽ പങ്കെടുത്തു. പ്രതിധ്വനി വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിക്ക് മാഗി വൈ വി, സുജിത സുകുമാരൻ, അശ്വതി ജെ ജി, ബാലജ്യോതി, ശ്രീനി ഡോണി തുടങ്ങിയവർ നേതൃത്വം നൽകി. പ്രതിധ്വനിയുടെ നേതൃത്വത്തിൽ ഐ ടി ജീവനക്കാർ ഓഗസ്റ്റ് 14 നു അർദ്ധരാത്രി 'മിഡ്നൈറ്റ് ഫ്രീഡം വാക്ക്' ടെക്‌നോപാർക്കിൽ നടത്തിയിരുന്നു.
Next Story