കുന്നത്തൂർ- ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായന പക്ഷാചരണത്തോടനുബന്ധിച്ച് എച്ച് എസ് യു പി തല വിദ്യാർത്ഥികൾക്ക് വായന മത്സരം സംഘടിപ്പിച്ചു. ജൂൺ 19 ന് തുടങ്ങി ജൂലൈ 07 വരെ നീണ്ട് നിൽക്കുന്ന പരിപാടികളാണ് 'വളരാം നമുക്ക് വായനയിലൂടെ ' എന്ന പേരിൽ ഗ്രന്ഥശാല സംഘടിപ്പിക്കുന്നത്. പോരുവഴി ഗവ: ഹയർ സെക്കണ്ടറി സ്‌കൂൾ പിറ്റിഎ പ്രസിഡന്റും താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവുമായ അക്കരയിൽ ഹുസൈൻ ഉദ്ഘാടനം ചെയ്തു.ബാലവേദി പ്രസിഡന്റ് ഹർഷ ഫാത്തിമ അദ്ധ്യക്ഷത വഹിച്ചു. എം. സുൽഫിഖാൻ റാവുത്തർ സബീന ബൈജു, എസ്.സൻഹ, മുഹമ്മദ് നിഹാൽ, നിഹാൻഖാൻ എന്നിവർ പങ്കെടുത്തു