- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമല ഹോസ്പിറ്റലിന് ആംബുലൻസ് കൈമാറി ഫെഡറൽ ബാങ്ക്
കൊച്ചി: കാഞ്ഞൂർ വിമല ഹോസ്പിറ്റലിലേക്ക് ഫെഡറൽ ബാങ്ക് ആംബുലൻസ് നൽകി. ബാങ്കിന്റെ സിഎസ്ആർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആംബുലൻസ് സംഭാവന നൽകിയത്. ആശുപത്രിയിൽ വെച്ചുനടന്ന ചടങ്ങിൽ ഫെഡറൽ ബാങ്ക് എറണാകുളം സോണൽ മേധാവി കുര്യാക്കോസ് കോണിൽ ആശുപത്രി ഡയറക്ടർ ഫാ. ഡോ ജോസഫ് കണിയാംപറമ്പിലിന് താക്കോൽ കൈമാറി.
ഹോസ്പിറ്റൽ അഡ്‌മിനിസ്‌ട്രേറ്റർ ടോം ജോസഫ്, ഫെഡറൽ ബാങ്ക് റീജിയണൽ മേധാവി എൽദോസ് കുട്ടി, കാഞ്ഞൂർ ബ്രാഞ്ച് മാനേജർ ദർശന വിജയൻ, ഹോസ്പിറ്റൽ ബോർഡ് അംഗങ്ങൾ, ഡോക്ടേഴ്സ്, സ്റ്റാഫ് അംഗങ്ങൾ തുടങ്ങിവർ പങ്കെടുത്തു.
Next Story