- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ അഭിപ്രായ പ്രകടനം ശരിവച്ച് വിശ്വഹിന്ദു പരിഷത്ത്
കൊച്ചി : സുപ്രീം കോടതി മുൻ ജസ്റ്റിസ് ഇന്ദു മൽഹോത്ര പ്രകടിപ്പിച്ച ആത്മഗതം ശരിവച്ച് വിശ്വഹിന്ദു പരിഷത്ത്. വിശ്വ ഹിന്ദു പരിഷത്തിന്റെ എക്കാലത്തെയും നിലപാടുകളെ ശരി വെയ്ക്കുന്നതാണ് ഇന്ദു മൽഹോത്രയുടെ ആത്മഗതമെന്ന് സംസ്ഥാന പ്രസിഡന്റ് വിജി തമ്പിയും ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരനും പറഞ്ഞു. പ്രത്യയ ശാസ്ത്രപരമായി ക്ഷേത്രങ്ങളിൽ വിശ്വാസമില്ലായെന്ന് പ്രഖ്യാപിച്ച ശേഷം ക്ഷേത്ര ഭരണത്തിന് അമിത താൽപ്പര്യം കാണിക്കുന്ന കമ്മ്യൂണിസ്റ്റ് സർക്കാരുകൾ ക്ഷേത്ര സ്വത്തുക്കളിൽ മാത്രമാണ് കണ്ണു വെയ്ക്കുന്നതെന്ന യാഥാർത്ഥ്യത്തെ ശരി വെയ്ക്കുന്നതാണ് മുൻ ജഡ്ജിയുടെ പരാമർശം.
പത്മനാഭ സ്വാമി ക്ഷേത്രത്തെ പിടിച്ചടക്കി കോടാനുകോടി രൂപയുടെ സ്വത്തുക്കൾ കൈക്കലാക്കാൻ പാർട്ടിയും സർക്കാരും ശ്രമം നടത്തുന്നതായി അക്കാലത്തു തന്നെ വിശ്വ ഹിന്ദു പരിഷത്ത് പറഞ്ഞിരുന്നു. ഇപ്പോഴും സർക്കാരും പാർട്ടിയും മലബാർ ദേവസ്വം ബോർഡിനെ ഉപയോഗിച്ച് ഹൈന്ദവ ക്ഷേത്രങ്ങൾ പിടിച്ചെടുക്കുന്നത് ഇത്തരം നയങ്ങളുടെ ഭാഗം തന്നെയാണ്. ഹൈന്ദവ ക്ഷേത്ര ഭരണം വിശ്വാസികൾക്ക് വിട്ടുകൊടുക്കാൻ തയ്യാറാകാത്ത സർക്കാർ വഖഫ് ബോർഡ് നിയമനങ്ങൾ, ലിംഗ സമത്വ യൂണിഫോം വിഷയങ്ങളിൽ മതമൗലിക വാദികൾക്ക് മുന്നിൽ കീഴടങ്ങുന്ന കാഴ്ചയും കേരള സമൂഹം കണ്ടുകഴിഞ്ഞു. വഖഫ് ബോർഡിന്റെ കാര്യത്തിലെന്ന പോലെ ഹൈന്ദവ ക്ഷേത്ര ഭരണത്തിൽ നിന്നും ഇടത് സർക്കാർ അകലം പാലിക്കണമെന്നും ദേവസ്വം ബോർഡുകളുടെ ഭരണം വിശ്വാസികളെ ഏൽപ്പിക്കണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു.