- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുദ്ധത്തിനെതിരെ എ.ഐ.യു.റ്റി.യു.സി തൊഴിലാളി കൂട്ടായ്മ സംഘടിപ്പിച്ചു
തൃപ്പൂണിത്തുറ: അമേരിക്കയുടെ നേതൃത്വത്തിൽ സാമ്രാജ്യത്വ ശക്തികൾ ലോകമെമ്പാടും നടത്തിക്കൊണ്ടിരിക്കുന്ന വിനാശകരമായ യുദ്ധത്തിനെതിരെ സമാധാനത്തിന്റെ സന്ദേശമുയർത്തിക്കൊണ്ട് വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻ ( ഡബ്‌ളിയു.എഫ്.ടി.യു) -ന്റെ ആഹ്വാനപ്രകാരം എ.ഐ.യു.റ്റി.യു.സി തൃപ്പൂണിത്തുറ കിഴക്കേകോട്ടയിൽ തൊഴിലാളികളുടെ യുദ്ധവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു.
സാമ്രാജ്യത്വ യുദ്ധ സഖ്യമായ നാറ്റോ പിരിച്ചു വിടുക, അണവായുധങ്ങൾ നശിപ്പിക്കുക എന്ന ഡിമാന്റുകൾ മുന്നോട്ടുവച്ചു കൊണ്ട്സംഘടിപ്പിച്ച യുദ്ധവിരുദ്ധ കൂട്ടായ്മ
എ.ഐ.യു.റ്റി.യു.സിഅഖിലേന്ത്യാ വർക്കിങ് കമ്മിറ്റിയംഗമായ എൻ.ആർ.മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു.
എ.ഐ.യു.റ്റി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എസ്.ഹരികുമാർ എന്നിവർ പ്രസംഗിച്ചു. ജില്ലാ ഭാരവാഹികളായ പി.പി. സജീവ് കുമാർ, കെ.ഒ.ഷാൻ, സി.കെ.ശിവദാസൻ , സി.കെ.രാജേന്ദ്രൻ, സി.കെ.തമ്പി, സി.ബി.അശോകൻ , കെ.എ. സതീശൻ ,കെ.എൻ. രാജി, പി.പി. ഓമന, എൻ.എൻ.സിന്ധു , ടി.എ.വിനു എന്നിവർ കൂട്ടായ്മക്ക് നേതൃത്വം നൽകി