- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആധാറുമായി ബന്ധിപ്പിക്കൽ ജനാധിപത്യത്തിനു ശക്തി പകരും: മാണി സി കാപ്പൻ
പാലാ: വോട്ടേഴ്‌സ് ഐഡന്റിറ്റി കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നത് ജനാധിപത്യ പ്രക്രിയയ്ക്ക് കൂടുതൽ ശക്തി പകരുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ആധാർ കാർഡും വോട്ടേഴ്‌സ് ഐഡിയും തമ്മിൽ ബന്ധിപ്പിക്കുന്ന പരിപാടിയുടെ പാലാ നിയോജകമണ്ഡലം തല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു എം എൽ എ.
മീനച്ചിൽ തഹസീൽദാർ ഇലക്ഷൻ സിന്ധു വി എസ്, ഇലക്ഷൻ ഡെപ്യൂട്ടി തഹസീൽദാർ ശ്യാം പ്രസാദ്, സുമേഷ്‌കുമാർ എം, സോനിൽ വർഗീസ്, രേഷ്മ സി ബി തുടങ്ങിയവർ പങ്കെടുത്തു.
14 മുതൽ എം എൽ എ ഓഫീസിൽ ആധാർ - വോട്ടർ ലിങ്കിങ് സൗകര്യം
പാലാ: ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കുന്ന പ്രക്രിയ പാലാ നിയോജക മണ്ഡലത്തിൽ ആരംഭിച്ചു. 14 മുതൽ ഇതിനുള്ള സൗകര്യം പാലാ ജനറൽ ആശുപത്രിക്കു സമീപമുള്ള എം എൽ എ ഓഫീസിൽ ലഭ്യമാകുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. മൊബൈൽ ഫോൺ, ഇലക്ഷൻ തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ് എന്നിവയുമായി എം എൽ എ ഓഫീസിൽ എത്തിയാൽ ആധാർ - വോട്ടർ ഐഡി ലിങ്കിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും എം എൽ എ പറഞ്ഞു.