- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ യുവജന പ്രവർത്തന ബോർഡിന്റെ ആഭിമുഖ്യത്തിൽ അടൂർ മാർത്തോമ്മ യൂത്ത് സെന്റെറിൽ ത്രൈവാർഷിക യുവജന കോൺഫറൻസ് നടത്തി
അടൂർ: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ യുവജന പ്രവർത്തന ബോർഡിന്റെ ആഭിമുഖ്യത്തിൽ മാർത്തോമ്മ യൂത്ത്‌സ് സെന്ററിൽനടത്തപ്പെട്ട ത്രൈവാർഷിക യുവജന കോൺഫറൻസ് സമാപിച്ചു. ബിഷപ്പ് ഡോ.ഏബ്രഹാം ചാക്കോ സമാപന സന്ദേശം നൽകി. തിരുഹിതം അനുസരിച്ച് മുമ്പോട്ടുപോകുമ്പോൾ ജീവിത വിജയം സുനിശ്ചിതം എന്നും, യുവജനങ്ങൾ ലക്ഷ്യബോധംഉള്ളവരായി സഭയെയും, സമൂഹത്തെയും വാർത്തെടുക്കേണ്ടവരാണെന്നും അദ്ദേഹംപറഞ്ഞു.
രാവിലെ നടന്ന തിരുവത്താഴ ശുശ്രൂഷക്ക് ബിഷപ്പ് ഡോ. എം. കെകോശി നേതൃത്വം നൽകി. സമാപന സമ്മേളനത്തിൽ ഈസാഫ് എം.ഡി ആൻഡ്സിഇഒ ശ്രീ. കെ. പോൾ തോമസ് മുഖ്യാതിഥി ആയിരുന്നു. ബിഷപ്പ് ഡോ. ടി.സചെറിയാൻ, യുവജന പ്രവർത്തന ബോർഡ് സെക്രട്ടറി റവ. അനിഷ് മാത്യു, വൈസ്പ്രസിഡണ്ട് റവ. സജി ഏബ്രഹാം, യൂത്ത് ചാപ്ലയിൻ റവ. അനിഷ് തോമസ്ജോൺ, വെരി. റവ. ടി. കെ തോമസ്, സഭാ സെക്രട്ടറി റവ. ഏബ്രഹാം ജോർജ്,വൈദീക ട്രസ്റ്റി റവ. സജി മാത്യു, അൽമായ ട്രസ്റ്റി ഡെന്നി എൻ മത്തായി, ചെറിജോർജ് ചെറിയാൻ, റവ. ഡോ. പ്രകാശ് എബ്രഹാം മാത്യു, റവ. പി. ടി മാത്യു,റവ. മോൻസി വർഗീസ്, ജിബി തോമസ് കുരുവിള, രഞ്ജി ക്രൗൺ, പ്രീനാ മാത്യുതുടങ്ങിയവർ പ്രസംഗിച്ചു.
കേരളത്തിലെ വിവിധ ഡയോസിസുകളിൽ നിന്ന് 750 പ്രതിനിധികൾകോൺഫറൻസിൽ പങ്കെടുത്തു. കോൺഫറൻസിൽ പ്രസിദ്ധീകരിച്ച യുവദർശനംസ്മരണിക കെ. പോൾ തോമസിന് നൽകിക്കൊണ്ട് ബിഷപ്പ് ഡോ. ഏബ്രഹാംചാക്കോ പ്രകാശനം ചെയ്തു.