- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മത്സ്യത്തൊഴിലാളികളുടെ ആവാസ വ്യവസ്ഥയ്ക്ക് മേലുള്ള കടന്നുകയറ്റമാണ് വിഴിഞ്ഞം പദ്ധതി - ജ്യോതിവാസ് പറവൂർ
തിരുവനന്തപുരം -57 ദിവസമായി വിഴിഞ്ഞത്ത് നടക്കുന്ന മത്സ്യ തൊഴിലാളികളുടെയും -തീരദേശവാസികളുടേയും സമരത്തിന്എഫ് ഐ ടി യു സംസ്ഥാന പ്രസിഡണ്ട് ജ്യോതിവാസ് പറവൂരിന്റെ നേതൃത്വത്തിൽ സംസ്ഥാനഭാരവാഹികൾ സമര പന്തലിൽ സന്ദർശനം നടത്തി പിന്തുണ അറിയിച്ചു .
മത്സ്യത്തൊഴിലാളികളുടെ പാർപ്പിടവും , ജീവിത മാർഗവും നഷ്ടപെടുത്തി ആവാസ വ്യവസ്ഥയ്ക്ക് ഭീഷണിയുയർത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വെച്ച് സമരസമിതി മുന്നോട്ട് വെയ്ക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കുവാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു ജനറൽ സെക്രട്ടറി തസ്ലീം മമ്പാട്, ട്രഷറർ ഉസ്മാൻ മുല്ലക്കര , സെക്രട്ടറി ഷാനവാസ് പീ. ജെ ,ബിലാൽ വള്ളകടവ്,മെഹബൂവ് പൂവാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു
Next Story