തൃശൂർ: ലോക അൽഷൈമേഴ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കും ഇസാഫ് ഫൗണ്ടേഷനും സാമൂഹ്യനീതി വകുപ്പുമായി ചേർന്ന് തൃശൂരിൽ 'മെമ്മറി വോക്ക്' എന്ന പേരിൽ സന്ദേശ പദയാത്ര സംഘടിപ്പിച്ചു. മേയർ എം കെ വർഗീസ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എം. ഡി യും സി. ഇ. ഒയുമായ കെ. പോൾ തോമസ് അധ്യക്ഷത വഹിച്ചു.

ആരോഗ്യകരമായ ജീവിത രീതിയിലൂടെ മറവി രോഗത്തെ ചെറുക്കുക എന്ന സന്ദേശവുമായാണ് മെമറി വോക്ക് സംഘടിപ്പിച്ചത്. തൃശൂർ റൗണ്ടിൽ നിന്ന് രാവിലെ 10ന് ആരംഭിച്ച പദയാത്ര 12 മണിയോടെ വടക്കേ സ്റ്റാന്റിൽ അവസാനിച്ചു. മൂന്നൂറോളം പേർ പദയാത്രയിൽ പങ്കെടുത്തു. ഇസാഫിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയായ സാന്ത്വനയുടെ കീഴിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

ഇസാഫ് ഡയറക്ടർ ഡോ. ജേക്കബ് സാമുവൽ, അൽഷൈമേഴ്സ് ആൻഡ് റിലേറ്റഡ് ഡിസോർഡേർസ് സൊസൈറ്റി ഓഫ് ഇന്ത്യ (എആർഡിഎസ്ഐ) നാഷണൽ കോർഡിനേറ്റർ റിട്ട. മേജർ ഗോപാലകൃഷ്ണൻ, ജില്ലാ സാമൂഹ്യനീതി വകുപ്പ് സൂപ്രണ്ട് സിനോ സേവി, ട്രാഫിക് പൊലീസ് എസ്ഐ ഹരികുമാർ, ക്ലബ്ബ് എഫ്എം പ്രോഗ്രാം കോഓർഡിനേറ്റർ രോഷ്ണി, എൻഎസ്എസ് തൃശൂർ പ്രതിനിധി തോമസ് എന്നിവർ സംസാരിച്ചു.