- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീരദേശ നിവാസികൾക്ക് ഐക്യദാർഢ്യവുമായി വെൽഫെയർ പാർട്ടി നടത്തിയ ജാഥയിൽ പ്രതിഷേധമിരമ്പി
തിരു: കേരളത്തിലെ തീരദേശ ജീവിതത്തെ കവർന്നെടുക്കുന്ന അധിനിവേശത്തിനു വേണ്ടി അദാനി ഉൾപ്പെടെയുള്ള ഭീകരർക്ക് വേണ്ടി സംഘ്പരിവാർ സർക്കാറിനൊപ്പം കേരളത്തിലെ ഇടതുപക്ഷ ഭരണകൂടവും കൂട്ടുനിൽക്കുകയാണെന്ന് വെൽഫെയർ പാർട്ടിയുടെ തീരദേശ പ്രതിഷേധ ജാഥ അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡന്റ് എൻ.എം അൻസാരി ക്യാപ്റ്റനായി പെരുമാതുറ മുതലപ്പൊഴിയിൽ നിന്നും ആരംഭിച്ച പ്രതിഷേധ ജാഥ എഫ്‌ഐടിയു സംസ്ഥാന പ്രസിഡണ്ട് ജ്യോതിവാസ് പറവൂർ ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ വിവിധ തീരപ്രദേശങ്ങളെ കുത്തക മുതലാളിമാരുടെ ഭീകര പ്രൊജറ്റുകൾക്ക് വേണ്ടി ഭരണകൂടം വിട്ടു നൽകുകയാണെന്ന് അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ തകർക്കുന്നതിന് ഭരണകൂടം നേരിട്ട് അവസരം ഒരുക്കുകയാണ്. രാജ്യത്തിന്റെ പുരോഗതിയിൽ സുപ്രധാന പങ്ക് വഹിക്കുന്ന മത്സ്യത്തൊഴിലാളികളെ നശിക്കുന്ന ജനവിരുദ്ധ പദ്ധതികൾ എതിർത്തു തോൽപികേണ്ടതാണ്. വിഴിഞ്ഞത്ത് അദാനിയുടെ കൊള്ളസംഘം നടത്തുന്ന അനിധിവേശത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം രൂപപ്പെട്ടു വരണമെന്ന് അദ്ദേഹം പറഞ്ഞു.
കടകം ഇടവക വികാരിഫാദർ ഫ്രഡി ഫ്‌ളാഗ് ഓഫ് ചെയ്ത ജാഥ വിവിധ തീര പ്രദേശങ്ങളിൽ നിന്നും സ്വീകരണങ്ങൾ ഏറ്റുവാങ്ങി പൂവാർ ടൗണിൽ സമാപിച്ചു. കുത്തക ഭീകരൻ അദാനിയുടെ വിഴിഞ്ഞം തുറമുഖ നിർമ്മാണം ഉടൻ നിർത്തി വെക്കണമെന്ന് സമാപന സമ്മേളനം ആവശ്യപ്പെട്ടു. സമാപന സമ്മേളനം വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ നടക്കുന്ന സമര പന്തലിൽ ഫാദർ തിയോഡേഷ്യസിന്റെ നേതൃത്വത്തിൽ തീരദേശ ജാഥക്ക് സ്വീകരണം നൽകി. പെരുമാതുറ സിറ്റി, പുതുക്കുറിച്ചി, മര്യനാട്, പുത്തൻതോപ്പ്, തുമ്പ, വലിയതുറ, ബീമാപ്പള്ളി, പൂന്തുറ, എസ്.എം ലോക്ക്, പാച്ചല്ലൂർ, വിഴിഞ്ഞം എന്നിവിടങ്ങളിൽ ജാഥക്ക് നൽകിയ ഉജ്ജ്വല സ്വീകരണങ്ങളിൽ പുതുക്കുറിച്ചി മഹല്ല് പ്രസിഡന്റ് സയ്യിദലവി, മഹല്ല് സെക്രട്ടറി നൗഷാദ്, ഫാ. ജോൺ, സമരസമിതി അംഗം ജോൺ, പൂവാർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സുനില ഖാദർ, ഷിനു വി എസ്, സജയകുമാർ, ഫ്‌ളോറൻസി മുത്തയ്യൻ, എസ്ഡിപിഐ പ്രതിനിധി അബ്ദുൽ ഖാദർ എന്നിവർ അഭിവാദ്യ പ്രഭാഷണങ്ങൾ നടത്തി. ആദിൽ. എ, സുമിന, സഫീർ ഒറ്റപ്പന എന്നിവർ വൈസ് ക്യാപ്റ്റർമാരായി പങ്കെടുത്ത പ്രതിഷേധ ജാഥയിൽ വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗങ്ങൾ സ്ഥിരാംഗങ്ങളായി പങ്കെടുത്തു. അഷ്‌റഫ് കല്ലറ, മുംതാസ് ബീഗം, മെഹ്ബൂബ് ഖാൻ പൂവാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.