- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരു സമാധി ദിനം സംഘടിപ്പിച്ചു
പോരുവഴി: ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽശ്രീനാരായണ ഗുരു സമാധി ദിനം 'അറിവാണ് ഈശ്വരൻ എന്ന പേരിൽ സംഘടിപ്പിച്ചു.പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എം.നിസാമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു . ഗ്രന്ഥശാല സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ, എച്ച്.നസീർ, അർത്തിയിൽ അൻസാരി, ഇർഷാദ് കണ്ണൻ, ഷെഫീക്ക് അർത്തിയിൽ, ഹർഷ ഫാത്തിമ എന്നിവർ പ്രസംഗിച്ചു.
കേരള നവോത്ഥാന നായകനായാ ശ്രീനാരായണഗുരു കേരളീയസമൂഹത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരേയും ജാതീയമായ വേർതിരിവുകൾക്കെതിരേയും ശക്തമായി ശബ്ദമുയർത്തിയിരുന്നു. അക്കാലത്ത് അവർണവിഭാഗക്കാർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാനോ ആരാധന നടത്താനോ ക്ഷേത്രത്തിനടുത്തുള്ള പൊതുവഴിയിലൂടെ നടക്കാനോ അവകാശമുണ്ടായിരുന്നില്ല. വിഗ്രഹാരാധനയുടെയും പ്രതിഷ്ഠയുടെയും മേൽജാതിക്കുത്തക തകർക്കുന്നതായിരുന്നു അദ്ദേഹം നടത്തിയ വിഗ്രഹപ്രതിഷ്ഠകൾ. വിഗ്രഹത്തിനുപകരം പിന്നീട് കണ്ണാടികളും കെടാവിളക്കുകളുമാണ് അദ്ദേഹം പ്രതിഷ്ഠിച്ചത്.
ദേവാലയങ്ങളെക്കാൾ സാമൂഹികപുരോഗതിക്കാവശ്യം വിദ്യാലയങ്ങളാണെന്ന് ഉദ്‌ബോധിപ്പിച്ച ഗുരു വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതിനും മുൻകൈയെടുത്തു. വിദ്യകൊണ്ട് പ്രബുദ്ധരാകാനും സംഘടനകൊണ്ട് ശക്തരാകാനും ആഹ്വാനംചെയ്ത ഗുരു 1903ൽ ശ്രീനാരായണ ധർമപരിപാലന യോഗം സ്ഥാപിച്ചു. മനുഷ്യസ്നേഹം മതമാക്കിയ ഗുരുവിന്റെ സമാധി ദിനം വിപുലമായ രീതിയിലാണ് എല്ലാ ഇടങ്ങളിലും ആചരിക്കുന്നത് '